ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ ബാനര്‍; വി.സിയോട് വിദശീകരണം തേടി രാജ്ഭവന്‍
കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരായി എസ് എഫ് ഐ ബാനര്‍ കെട്ടിയതില്‍ വൈസ് ചാന്‍സലറോട് വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവന്‍ സെക്രട്ടറിക്കാണ് വി.സിയോട് വിശദീകരണം ചോദിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ബാനറുകള്‍ കെട്ടാന്‍ അനുവദിച്ചത് എന്തിനെന്ന് വിശദീകരിക്കണം. ബാനറുകള്‍ എന്തുകൊണ്ട് നീക്കിയില്ലെന്ന കാര്യത്തിലും വിശദീകരണം തേടാന്‍ നിര്‍ദ്ദേശം നല്‍കി. ഉടന്‍ ബാനറുകള്‍ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ ഗവര്‍ണര്‍ ഗസ്റ്റ് ഹൗസില്‍ നിന്നും പുറത്തിറങ്ങി ബാനറുകള്‍ അഴിച്ചു മാറ്റാത്തതിലുള്ള അതൃപ്തി പൊലീസിനോട് പ്രകടിപ്പിച്ചു. തുടര്‍ന്നാണ് രാജ്യസഭാ സെക്രട്ടറിയെ ഫോണില്‍ വിളിച്ചു വി സിയോട് വിശദീകരണം തേടാന്‍ നിര്‍ദ്ദേശിച്ചത്. എസ്എഫ്‌ഐ പ്രതിഷേധം തുടരുമെന്ന് തന്നെയാണ് വ്യക്തമാക്കുന്നത് . എങ്കിലും ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിലേക്ക് പ്രതിഷേധം ഉണ്ടാകില്ലെന്നാണ് സൂചന.