
ജിപ്മറിൽ സീനിയർ റസിഡന്റ്; ഒഴിവുകൾ 82
December 21, 2023കേന്ദ്ര സർക്കാറിന് കീഴിൽ പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിലുള്ള ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ഏജുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മെർ) വിവിധ ഡിപ്പാർട്ട്മെന്റുകളിലേക്ക് സീനിയർ റസിഡന്റുമാരെ (നോൺ അക്കാദമിക്ക്) തെരഞ്ഞെടുക്കുന്നു. പുതുച്ചേരിയിൽ 66, കാരക്കലിൽ 16 ഒഴിവുകൾ ലഭ്യമാണ്. 2024 ജൂൺ 30 വരെയുള്ള ഒഴിവുകൾ നിയമനത്തിന് പരിഗണിക്കും. പ്രതിമാസം 1,10,000 രൂപയാണ് ശമ്പളം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.jipmer.edu.in ൽ ലഭ്യമാണ്.
യോഗ്യത: ബന്ധപ്പെട്ട ഡിസിപ്ലിനിൽ (എം.ഡിഎം.എസ്ഡി.എൻ.ബി) മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം. പ്രായപരിധി 28.02.2024ൽ 45 വയസ്സ്. എസ്.സി, എസ്.ടി വിഭാഗത്തിൽ അഞ്ച് വർഷവും ഒ.ബി.സി വിഭാഗത്തിൽ മൂന്ന് വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും ഇളവുണ്ട്. അപേക്ഷ ഫീസ് 1500 രൂപ. എസ്.സി, എസ്.ടി വിഭാഗത്തിന് 1200 രൂപ. ഭിന്നശേഷിക്കാർക്ക് (PWBD) ഫീസില്ല. നിർദേശാനുസരണം ഓൺലൈനായി ജനുവരി എട്ട് വൈകുന്നേരം 4.30 വരെ അപേക്ഷിക്കാം.
ജനുവരി 20ന് രാവിലെ ഒമ്പതുമുതൽ പത്തുവരെ നടത്തുന്ന ഓൺലൈൻ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. ചെന്നൈ, പുതുച്ചേരി, മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവയാണ് ടെസ്റ്റ് സെന്ററുകൾ