കാർ ഇടിച്ച ഇരുചക്ര വാഹന യാത്രികന്റെ തലയറ്റു തെറിച്ചു; തല കണ്ടെത്താനായത് മൂന്നര മണിക്കൂറിനു ശേഷം

കാർ ഇടിച്ച ഇരുചക്ര വാഹന യാത്രികന്റെ തലയറ്റു തെറിച്ചു; തല കണ്ടെത്താനായത് മൂന്നര മണിക്കൂറിനു ശേഷം

December 25, 2023 0 By Editor

Palakkad : നിയന്ത്രണം വിട്ട കാറിടിച്ച് ഇരുചക്രവാഹന യാത്രികന് ദാരുണാന്ത്യം. ഇടിയുടെ ആഘാതത്തിൽ ശരീരത്തിൽ നിന്നു വേർപെട്ടു തെറിച്ചുപോയ തല കണ്ടെത്തിയതു മൂന്നര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ. നല്ലേപ്പിള്ളി മാട്ടുമന്ത മരുതംപള്ളം പരേതനായ നാരായണന്റെ മകൻ മണികണ്ഠൻ (43) ആണു മരിച്ചത്.

ഇന്നലെ പുലർച്ചെ മൂന്നരയോടെ അമ്പാട്ടുപാളയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തായിരുന്നു അപകടം. മീൻ വിൽപനക്കാരനാണു മണികണ്ഠൻ. പുതുനഗരത്തു നിന്നു മീനുമായി ഇരുചക്രവാഹനത്തിൽ ചിറ്റൂർ ഭാഗത്തേക്കുള്ള യാത്രയിലായിരുന്നു മണികണ്ഠൻ. ചിറ്റൂർ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു. 35 മീറ്ററോളം അകലേയ്ക്കു തെറിച്ചുവീണ ഇരുചക്രവാഹനം കത്തിനശിച്ചു. മണികണ്ഠന്റെ ശരീരം കഷണങ്ങളായി മുറിഞ്ഞുപോയി. തല അറ്റു ദൂരേയ്ക്കു തെറിച്ചു.

പലതവണ കരണം മറിഞ്ഞ കാർ സമീപത്തെ കുറ്റിച്ചെടികൾക്കിടയിൽ തലകീഴായി കിടക്കുന്ന നിലയിലായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി. കാറിലുണ്ടായിരുന്ന നാലു യുവാക്കളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്കു ഗുരുതരമല്ല. മണികണ്ഠന്റെ ശരീരഭാഗങ്ങൾ പലയിടങ്ങളിൽ നിന്നാണു പൊലീസ് കണ്ടെടുത്തത്. മണികണ്ഠന്റെ മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി സംസ്കരിച്ചു.

ചിറ്റൂർ അമ്പാട്ടുപാളയത്തുണ്ടായ അപകടത്തിൽ തകർന്ന കാർ.

അപകടത്തിൽ ശരീരത്തിൽ നിന്ന് അറ്റുതെറിച്ച തല കണ്ടെത്തിയത് മൂന്നര മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിൽ. തെറ്റായ ദിശയിലേക്ക് അമിത വേഗത്തിൽ നിയന്ത്രണം വിട്ടു വന്ന കാറിടിച്ച് 35 മീറ്ററോളം അകലേക്ക് മോപ്പഡ് തെറിച്ചുവീണു. റോഡരികിലേക്കു വീണ മോപ്പഡ് തീപടർന്ന് പൂർണമായും കത്തിനശിച്ചു. റോഡരികിൽതന്നെ പലയിടത്തു നിന്നാണ് മണികണ്ഠന്റെ ശരീരഭാഗങ്ങൾ കണ്ടെടുത്തത്. ശരീരത്തിൽ നിന്ന് അറ്റു തെറിച്ച തല കണ്ടെത്താൻ പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് ഏറെ നേരം തിരച്ചിൽ നടത്തി.

തുടർന്ന് പുല്ലുവെട്ടി യന്ത്രത്തിന്റെ സഹായത്തോടെ റോഡിന്റെ വശങ്ങളിലെ കാടുവെട്ടിത്തെളിച്ചും തിരഞ്ഞു. രാവിലെ 7 മണിയോടെ റോഡരികിലെ പൊട്ടിപ്പൊളിഞ്ഞ, മേൽക്കൂരയില്ലാതെ കാടുപിടിച്ചുകിടക്കുന്ന വീടിന്റെ മുറിയിൽ നിന്നാണ് തല കണ്ടെത്തിയത്.

കാർ ബൈക്കിലിടിച്ച് 43കാരന് ദാരുണാന്ത്യം; അറ്റുപോയ തല കണ്ടെത്തിയത്  മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ, bike and car, accident in chittoor, 43  year old man, died ...

വിളയോടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ മെഡിക്കൽ വിദ്യാർഥികളായ കുമളി സ്വദേശി വസീം അലി (29), വട്ടിയൂർക്കാവ് സ്വദേശി ഗണപതി (29), കടത്തൂർ തഴവ സ്വദേശി സായ് യാദവ് (26), ചെങ്ങന്നൂർ സ്വദേശി അശോക് (24) എന്നിവരാണു കാറിലുണ്ടായിരുന്നത്. കാർ ഓടിച്ചയാൾക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിനു പൊലീസ് കേസെടുത്തു. ഓമനയാണ് മണികണ്ഠന്റെ ഭാര്യ. അമ്മ: പരേതയായ തങ്ക. മക്കൾ: മനു, ബിനു. സഹോദരങ്ങൾ: കുട്ടപ്പൻ, പാർവതി, കോമളം.