കോൺഗ്രസും ഇടതുപക്ഷവും വഞ്ചനയുടെ നാടകം കളിക്കുകയാണ് ; കേന്ദ്രം നൽകുന്ന പണത്തിന്റെ കണക്ക് പോലും ചോദിക്കാൻ പാടില്ല എന്നാണ് ഇടതു സർക്കാർ നയം " ‘സ്വർണക്കള്ളക്കടത്ത് ഏത് ഓഫിസ് കേന്ദ്രീകരിച്ചെന്ന് എല്ലാവർക്കും അറിയാമെന്നും പ്രധാനമന്ത്രി
തൃശൂര്‍: കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ ഗ്യാരണ്ടി എന്ന് പറഞ്ഞ് നടപ്പാക്കിയ പദ്ധതികള്‍ മോദി എണ്ണിയെണ്ണി പറഞ്ഞു. രാജ്യത്ത് സ്ത്രീകള്‍ക്ക്…
തൃശൂര്‍: കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ ഗ്യാരണ്ടി എന്ന് പറഞ്ഞ് നടപ്പാക്കിയ പദ്ധതികള്‍ മോദി എണ്ണിയെണ്ണി പറഞ്ഞു. രാജ്യത്ത് സ്ത്രീകള്‍ക്ക്…
തൃശൂര്‍: കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ ഗ്യാരണ്ടി എന്ന് പറഞ്ഞ് നടപ്പാക്കിയ പദ്ധതികള്‍ മോദി എണ്ണിയെണ്ണി പറഞ്ഞു. രാജ്യത്ത് സ്ത്രീകള്‍ക്ക് പത്തുകോടി ഉജ്വല കണക്ഷന്‍ നല്‍കി. ഇത് സാധ്യമായത് എങ്ങനെയാണ്? 'മോദിയുടെ ഗ്യാരണ്ടി'. 11 കോടി സഹോദരിമാര്‍ക്ക് പൈപ്പ് വെള്ളം നല്‍കി. ശൗചാലയം നിര്‍മ്മിച്ച് നല്‍കി. ഇതെല്ലാം സാധ്യമായത് മോദിയുടെ ഗ്യാരണ്ടി വഴിയാണ്. ഇത്തരത്തില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി നടപ്പാക്കിയ പദ്ധതികള്‍ മോദി എണ്ണിയെണ്ണി പറഞ്ഞപ്പോള്‍ സദസ്സും ഇത് ഏറ്റുവിളിച്ചു. ബിജെപി തൃശൂരിൽ സംഘടിപ്പിച്ച 'സ്ത്രീശക്തി മോദിക്കൊപ്പം' മഹിളാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.
കേരളത്തിലെ 'എന്റെ അമ്മമാരെ സഹോദരിമാരെ' എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്ത് കൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്. എന്നെ അനുഗ്രഹിക്കാന്‍ എത്തിയ എല്ലാ സ്ത്രീകളോടും നന്ദി. എല്ലാ വനിതകള്‍ക്ക് പുതുവത്സരാശംസകള്‍ നേരുന്നു. ഇന്നലെയായിരുന്നു മന്നത്ത് പത്മനാഭന്റെ ജയന്തി ദിനം. അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നു. വാരാണസിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ തന്റെ ഏറ്റവും വലിയ ഭാഗ്യമാണ് ഇവിടെ വടക്കുംനാഥന്‍ ക്ഷേത്രത്തില്‍ മഹാദേവന്റെ മണ്ണില്‍ നിന്ന് സംസാരിക്കാന്‍ കഴിഞ്ഞത്. ഇവിടെ എത്തിച്ചേര്‍ന്നിട്ടുള്ള എല്ലാവരിലും തൃശൂര്‍ പൂരത്തിന്റെ ആവേശമാണ് കാണുന്നതെന്നും മോദി പറഞ്ഞു
കോൺഗ്രസും ഇടതുപക്ഷവും വഞ്ചനയുടെ നാടകം കളിക്കുകയാണ്. ഇപ്പോൾ അവർ ഇന്ത്യ മുന്നണി ഉണ്ടാക്കി അവരുടെ ആശയങ്ങളും നയങ്ങളും ഒരു വ്യത്യാസവുമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിന്റെ വികസനം സാധ്യമാകണമെങ്കിൽ ബിജെപി വരണം. ബിജെപി സർക്കാർ സംസ്ഥാനങ്ങളുടെ വികസത്തിലൂടെ രാജ്യത്ത് വികസനം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. പുതിയ റെയിൽവേ, വിമാനത്താവളങ്ങൾ എല്ലാം നിർമ്മിക്കുന്നു. എന്നാൽ ഇന്ത്യ മുന്നണി മോദി വിരോധത്താൽ ഒന്നും നടത്തുന്നില്ല. ഏത് ഓഫിസ് കേന്ദ്രീകരിച്ചാണ് സ്വർണക്കള്ളക്കടത്ത് നടന്നതെന്ന് എല്ലാവർക്കും അറിയാം. കേന്ദ്രം നൽകുന്ന പണത്തിന്റെ കണക്ക് പോലും ചോദിക്കാൻ പാടില്ല എന്നാണ് നയം. കണക്ക് ചോദിച്ചാൽ കേന്ദ്ര പദ്ധതികൾക്കടക്കം തടസം സൃഷ്ടിക്കുന്നു.
ഇന്ത്യ മുന്നണി വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നു. തൃശൂർ പൂരം സംബന്ധിച്ചുപോലും രാഷ്ട്രീയക്കളിയാണ് നടക്കുന്നത്. ശബരിമലയിലെ കുത്തഴിഞ്ഞ അവസ്ഥ ഏറെ വിഷമമുണ്ടാക്കി. സംസ്ഥാന സർക്കാരിന്റെ കഴിവില്ലായ്മയാണ് ഇതെല്ലാം തെളിയിക്കുന്നത്. എല്ലാവരുടെയും വിശ്വാസങ്ങളെയും ബിജെപി ആദരിക്കുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ, ക്രൈസ്തവർക്ക് വലിയ ജനസംഖ്യ ഉള്ള സംസ്ഥാനങ്ങളിൽ പോലും അതുകൊണ്ടാണ് ബിജെപി അധികാരത്തിലിരിക്കുന്നത്. ക്രിസ്ത്യൻ മതമേലധ്യക്ഷൻമാർക്കും പണ്ഡിതൻമാർക്കും ക്രിസ്മസിനോടു അനുബന്ധിച്ച് വിരുന്ന് നൽകാൻ സാധിച്ചു. മതമേലധ്യക്ഷൻമാർ കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ചു. അവർ എന്നെ അനുഗ്രഹിച്ചു.
കേരളത്തിലെ എന്റെ അമ്മാരെ സഹോദരിമാരെ, ഇത്രയും പേർ ഇവിടെ ഒന്നിച്ചുവന്നിരിക്കുന്നു. ഈ സ്ത്രീ ശക്തിയെ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. വികസിത ഇന്ത്യയിൽ കേരളത്തിന്റെ അടിത്തറ ഉറപ്പുവരുത്തേണ്ടതുണ്ട്. നിങ്ങളുടെ അനുഗ്രങ്ങൾക്ക് നന്ദി പറയുന്നു’’.– മോദി പറഞ്ഞു.