ആംഡ് പൊലീസ് ബറ്റാലിയനിൽ പൊലീസ് കോൺസ്റ്റബിൾ (ട്രെയിനി)
കേരള പൊലീസ് വകുപ്പിനു കീഴിലുള്ള ആംഡ് പൊലീസ് ബറ്റാലിയനിലേക്ക് പൊലീസ് കോൺസ്റ്റബിൾ ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് പി.എസ്.സി അപേക്ഷകൾ ക്ഷണിച്ചു. ശമ്പള നിരക്ക് 31100-66800 രൂപ. തിരുവനന്തപുരം എസ്.എ.പി,…
കേരള പൊലീസ് വകുപ്പിനു കീഴിലുള്ള ആംഡ് പൊലീസ് ബറ്റാലിയനിലേക്ക് പൊലീസ് കോൺസ്റ്റബിൾ ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് പി.എസ്.സി അപേക്ഷകൾ ക്ഷണിച്ചു. ശമ്പള നിരക്ക് 31100-66800 രൂപ. തിരുവനന്തപുരം എസ്.എ.പി,…
കേരള പൊലീസ് വകുപ്പിനു കീഴിലുള്ള ആംഡ് പൊലീസ് ബറ്റാലിയനിലേക്ക് പൊലീസ് കോൺസ്റ്റബിൾ ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് പി.എസ്.സി അപേക്ഷകൾ ക്ഷണിച്ചു. ശമ്പള നിരക്ക് 31100-66800 രൂപ.
തിരുവനന്തപുരം എസ്.എ.പി, പത്തനംതിട്ട കെ.എ.പി-3, ഇടുക്കി കെ.എ.പി-V, എറണാകുളം കെ.എ.പി-1, തൃശൂർ കെ.എ.പി-2, മലപ്പുറം എം.എസ്.പി, കാസർകോട് കെ.എ.പി-4 എന്നിവിടങ്ങളിലേക്കാണ് നിയമനം. ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല. ബറ്റാലിയൻ അടിസ്ഥാനത്തിലാണ് റിക്രൂട്ട്മെന്റ്. (കാറ്റഗറി നമ്പർ 593/2023).
യോഗ്യത: പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രായപരിധി 18-26 വയസ്സ്. വനിതകളും ഭിന്നശേഷിക്കാരും അപേക്ഷിക്കാൻ അർഹരല്ല. നല്ല കാഴ്ചശക്തിയുണ്ടായിരിക്കണം. പി.എസ്.സി നടത്തുന്ന എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.
വിശദ വിവരങ്ങൾ www.keralapsc.gov.in/notification ലിങ്കിലുണ്ട്. ഒറ്റത്തവണ രജിസ്ട്രേഷൻ, ഓൺലൈൻ അപേക്ഷ ജനുവരി 31 വരെ സമർപ്പിക്കാം.