
കുടുംബശ്രീയിൽ ഇന്റേണ്‍ഷിപ്
January 16, 2024തിരുവനന്തപുരം: കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി അര്‍ബന്‍ ലേണിങ് ഇന്റേണ്‍ഷിപ് പ്രോഗ്രാമിന്റെ ഭാഗമാകാൻ ജനുവരി 17 വരെ അപേക്ഷിക്കാം.
കുടുംബശ്രീ ഓക്സിലറി ഗ്രൂപ് അംഗങ്ങള്‍ക്ക് മുന്‍ഗണന. ഒരു നഗരസഭയിൽ ഒരാൾ വീതം 69 പേർക്കാണ് അവസരം. രണ്ടു മാസമാണ് കാലാവധി. പ്രതിമാസം 8000 രൂപ സ്റ്റൈപന്‍ഡും കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം നല്കുന്ന സര്‍ട്ടിഫിക്കറ്റും ലഭിക്കും. വിവരങ്ങള്‍ക്ക്: www.kudumbashree.org/internships
ഗുഡ് ന്യൂസ് പോർട്ടൽ