Begin typing your search above and press return to search.
രാമക്ഷേത്ര പ്രതിഷ്ഠ: തിങ്കളാഴ്ച ഉച്ചവരെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി
ന്യൂഡല്‍ഹി: അയോധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന പശ്ചാത്തലത്തില്‍ തിങ്കളാഴ്ച ഉച്ച വരെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വിശ്വാസികളുടെ വികാരങ്ങളെ മാനിച്ചാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്…

ന്യൂഡല്‍ഹി: അയോധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന പശ്ചാത്തലത്തില്‍ തിങ്കളാഴ്ച ഉച്ച വരെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വിശ്വാസികളുടെ വികാരങ്ങളെ മാനിച്ചാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.
ജനുവരി 22ന് 12.30നാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കും. ജനുവരി 16 മുതല്‍ തന്നെ പ്രാണപ്രതിഷ്ഠാ കര്‍മ്മവുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകള്‍ ആരംഭിച്ചു. പ്രാണപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചത്. ഉച്ചയ്ക്ക് 2.30 വരെയാണ് അവധി. അവധി പ്രഖ്യാപിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു.
Next Story