മലപ്പുറത്തു വിവാഹ തലേന്ന് പിതാവ് മകളെ കുത്തി കൊന്നു

മലപ്പുറം: വിവാഹ തലേന്ന് പിതാവ് മകളെ കുത്തി കൊന്നു. അരീക്കോട് പത്തനാപുരം പൂവത്തിക്കണ്ടിയിലാണ് നാടിനെനടുക്കിയ സംഭവം. ആതിര രാജൻ (22) ആണ് അഛന്റെ കത്തിമുനയാൽ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം.ആതിര ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇത് പിതാവ് രാജന് ഇഷ്ടമില്ലായിരുന്നു. വെള്ളിയാഴ്ച ഇവരുടെ വിവാഹം അഛന്റെ സമ്മതത്തോടെ തന്നെ നിശ്ചയിച്ചിരുന്നു. എന്നാൽ അഛൻ വീണ്ടും അനിഷ്ടം പറയുകയും ഇതിനെ തുടർന്നുണ്ടായ വാക്ക് തർക്കം അവസാനം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. തര്‍ക്കത്തിനിടെ ആതിര അടുത്ത വീട്ടിലേക്ക് ഓടിയെങ്കിലും പുറകയെത്തി കുത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്‌.സംഭവത്തിൽ പൂവത്തിക്കണ്ടി സ്വദേശി രാജൻ (42)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം മുക്കം കെ എം സി ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Updates:  മലപ്പുറം: കേരളത്തെ ഞെട്ടിച്ച അരീക്കോട് ദുരഭിമാനക്കൊലക്കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടു. മകള്‍ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ അച്ഛന്‍ രാജനെ ആണ് കോടതി വെറുതെ വിട്ടത്. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസിലെ പ്രധാന സാക്ഷികളെല്ലാം തന്നെ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. ഇതേത്തുടര്‍ന്നാണ് രാജനെ വെറുതേ വിട്ടുകൊണ്ടുളള കോടതിയുടെ വിധി.

കൂടുതൽ വാർത്തകൾക്ക് ഈവനിംഗ് കേരള ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *