സ്ത്രീ പങ്കാളിത്തമാണ് ഇസാഫിന്‍റെ വിജയം: മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്

എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് തുല്യ പങ്കാളിത്തം എന്ന വലിയ സന്ദേശമാണ് ഇസാഫ് നല്കുന്നത് എന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ വനിതാദിനാഘോഷ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവരുടെ പ്രശനങ്ങളെയും കുറവുകളെയും മനസിലാക്കിയുള്ള പ്രവര്‍ത്തനമാണ് സമൂഹ മനസാക്ഷിയില്‍ ഇസാഫിന് വലിയ സ്ഥാനം നേടി കൊടുത്തത്. 26 വര്‍ഷത്തോളമായി 50 ശതമാനത്തിലധികം സ്ത്രീകളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിച്ചുവരുന്ന ഇസാഫിന്‍റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എം.ഡി.യും സി.ഇ.ഒ യുമായ കെ.പോള്‍ തോമസ് ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ച ചടങ്ങില്‍ ഇസാഫ് കോ-ഓപ്പറേറ്റീവ് ചെയര്‍മാന്‍ മെറീന പോള്‍ അദ്ധ്യക്ഷയായിയിരുന്നു. സാമൂഹിക പ്രവര്‍ത്തകയും സാമ്പത്തിക വിദഗദ്ധയുമായ നീന നായര്‍ വനിതാദിന പ്രഭാഷണം നടത്തി. വനിതാദിനാഘോഷത്തോടൊപ്പം കുട്ടികളിലെ സാമ്പത്തിക നിക്ഷേപം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ബാല ജ്യോതി സ്കീമും ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് പുറത്തിറക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *