Begin typing your search above and press return to search.
ഗുജറാത്തിലെ കച്ചിൽ വീണ്ടും ഭൂചലനം; 4.1 തീവ്രത, ആളപായമില്ല
അഹമ്മദാബാദ് ∙ ഗുജറാത്തിൽ 4.1 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടു. കച്ച് മേഖലയിൽ രാവിലെ എട്ടോടെയാണു പ്രകമ്പനമുണ്ടായത്. 15 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രമെന്നു നാഷനൽ സെന്റർ ഫോർ സീസ്മോളജി…
അഹമ്മദാബാദ് ∙ ഗുജറാത്തിൽ 4.1 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടു. കച്ച് മേഖലയിൽ രാവിലെ എട്ടോടെയാണു പ്രകമ്പനമുണ്ടായത്. 15 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രമെന്നു നാഷനൽ സെന്റർ ഫോർ സീസ്മോളജി…
അഹമ്മദാബാദ് ∙ ഗുജറാത്തിൽ 4.1 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടു. കച്ച് മേഖലയിൽ രാവിലെ എട്ടോടെയാണു പ്രകമ്പനമുണ്ടായത്. 15 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രമെന്നു നാഷനൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. അപകടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസവും കച്ച് ജില്ലയിൽ ഭൂചലനമുണ്ടായിരുന്നു. 4.0 ആയിരുന്നു തീവ്രത. 2001ൽ കച്ചിലുണ്ടായ വൻ ഭൂചലനത്തിൽ വലിയ നാശനഷ്ടങ്ങളാണു സംഭവിച്ചത്. ഏകദേശം 13,800 പേർ മരിക്കുകയും 1.67 ലക്ഷം പേർക്കു പരുക്കേൽക്കുകയും ചെയ്തു.
Next Story