ദക്ഷിണ റെയിൽവേയിൽ ട്രേഡ് അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു
ദക്ഷിണ റെയിൽവേയിൽ വിവിധ ഡിവിഷനുകളിലേക്ക് അപ്രന്റീസ് ആക്ട് പ്രകാരം ട്രേഡ് അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. ആകെ 2860 ഒഴിവുകളുണ്ട്. കേരളം, തമിഴ്നാട്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ്, ദക്ഷിണ…
ദക്ഷിണ റെയിൽവേയിൽ വിവിധ ഡിവിഷനുകളിലേക്ക് അപ്രന്റീസ് ആക്ട് പ്രകാരം ട്രേഡ് അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. ആകെ 2860 ഒഴിവുകളുണ്ട്. കേരളം, തമിഴ്നാട്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ്, ദക്ഷിണ…
ദക്ഷിണ റെയിൽവേയിൽ വിവിധ ഡിവിഷനുകളിലേക്ക് അപ്രന്റീസ് ആക്ട് പ്രകാരം ട്രേഡ് അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. ആകെ 2860 ഒഴിവുകളുണ്ട്. കേരളം, തമിഴ്നാട്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ്, ദക്ഷിണ കന്നട, ആന്ധ്രപ്രദേശിലെ നെല്ലൂർ, ചിറ്റൂർ എന്നിവിടങ്ങളിലുള്ളവർക്ക് അപേക്ഷിക്കാം.
വിശദമായ വിജ്ഞാപനം https://iroams.com/RRCSRApprentice24/recruitmentIndex, https://sr.indianrailways.gov.in എന്നീ വെബ്സൈറ്റ് ലിങ്കിൽ ലഭിക്കും. ഓരോ റെയിൽവേ ഡിവിഷനിലും ലഭ്യമായ ട്രേഡുകളും ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളുമെല്ലാം വിജ്ഞാപനത്തിലുണ്ട്.
തിരുവനന്തപുരം ഡിവിഷനിൽ വിവിധ ട്രേഡുകളിലായി 280 ഒഴിവുകൾ ലഭ്യമാണ്. വെൽഡർ (ഗ്യാസ് ആന്റ് ഇലക്ട്രിക്) 20, ഇലക്ട്രീഷ്യൻ 120, ഫിറ്റർ 60, കാർപന്റർ 10, ഇലക്ട്രോണിക്സ് മെക്കാനിക്സ് 30, പ്ലംബർ 10, ഡീസൽ മെക്കാനിക് 20, പെയിന്റർ (ജനറൽ) 10.
പാലക്കാട് ഡിവിഷനിൽ 135 ഒഴിവുകൾ-പ്ലംബർ 10, കാർപന്റർ 11, വെൽഡർ (ഗ്യാസ് & ഇലക്ടിക്) 30, പെയിന്റർ 10, ഇലക്ട്രീഷ്യൻ 20, ഫിറ്റർ 20, കമ്പ്യൂട്ടർ ഓപറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (കോപ്പ) 10, മെക്കാനിക്-റെഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് 10, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ് 5, സ്റ്റെനോഗ്രാഫർ & സെക്രട്ടേറിയൽ അസിസ്റ്റന്റ് (എസ്.എസ്.എ) 10. ഫിറ്റർ ട്രേഡുകാർക്ക് രണ്ടു വർഷവും വെൽഡർ (ഗ്യാസ് ആന്റ് ഇലക്ട്രിക്), മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ ട്രേഡുകാർക്ക് ഒരുവർഷവും മൂന്നുമാസവും മറ്റെല്ലാ ട്രേഡുകാർക്ക് ഒരുവർഷവുമാണ് പരിശീലനം. സ്റ്റൈപ്പന്റ് ലഭിക്കും.
യോഗ്യത: എസ്.എസ്.എൽ.സിയും (50 ശതമാനം മാർക്കുണ്ടാകണം) ബന്ധപ്പെട്ട ട്രേഡിൽ അംഗീകൃത ഐ.ടി.ഐ സർട്ടിഫിക്കറ്റും. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ബി.ഡി വിഭാഗങ്ങൾക്ക് മാർക്ക് നിബന്ധനയില്ല. ഡിപ്ലോമ, ഡിഗ്രി മുതലായ ഉയർന്ന യോഗ്യതയുള്ളവർക്കും ആക്ട് അപ്രന്റീസ് കഴിഞ്ഞിട്ടുള്ളവർക്കും അപേക്ഷിക്കാൻ അർഹതയില്ല. മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻസ് ട്രേഡുകാർക്ക് ശാസ്ത്രവിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ പ്ലസ്ടു വിജയിച്ചിരിക്കണം.
പ്രായപരിധി 15-22/24 വയസ്സ്. സംവരണ വിഭാഗക്കാർക്ക് അർഹമായ ഇളവുണ്ട്. അപേക്ഷ ഫീസ് 100 രൂപ. സർവിസ് ചാർജ് കൂടി നൽകേണ്ടതുണ്ട്. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ബി.ഡി/വനിതകൾ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. ഓൺലൈനായി ഫെബ്രുവരി 28 വൈകീട്ട് അഞ്ചു മണിക്കകം അപേക്ഷ ലഭിക്കുകയും വേണം.