ആറ്റുകാല്‍ പൊങ്കാല: ഞായറാഴ്ച മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് 25ന് മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചതായി റെയില്‍വേ.എറണാകുളം- തിരുവനന്തപുരം സെന്‍ട്രല്‍ സ്‌പെഷ്യല്‍ മെമു 25ന് എറണാകുളത്ത് നിന്ന് പുലര്‍ച്ചെ 1.45ന് പുറപ്പെടും. 6.30 തിരുവനന്തപുരം…

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് 25ന് മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചതായി റെയില്‍വേ.എറണാകുളം- തിരുവനന്തപുരം സെന്‍ട്രല്‍ സ്‌പെഷ്യല്‍ മെമു 25ന് എറണാകുളത്ത് നിന്ന് പുലര്‍ച്ചെ 1.45ന് പുറപ്പെടും. 6.30 തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും.
തിരുവനന്തപുരം സെന്‍ട്രല്‍- എറണാകുളം മെമു സ്‌പെഷ്യല്‍ അന്ന് പകല്‍ 3.30ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടും. നാഗര്‍കോവില്‍- തിരുവനന്തപുരം സെന്‍ട്രല്‍ മെമു സ്‌പെഷ്യല്‍ നാഗര്‍കോവില്‍ നിന്ന് പുലര്‍ച്ചെ 2.15ന് പുറപ്പെടും. ട്രെയിന്‍ 3.32ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും. മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രലിന് (16348) പരവൂര്‍, വര്‍ക്കല, കടയ്ക്കാവൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചു.