അമിത് ഷായ്‌ക്കെതിരായ പരാമര്‍ശം: അപകീര്‍ത്തിക്കേസില്‍ രാഹുല്‍ഗാന്ധിക്ക് ജാമ്യം
ലഖ്‌നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരായ പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് ജാമ്യം. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. 25,000 രൂപ ജാമ്യത്തുക…

ലഖ്‌നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരായ പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് ജാമ്യം. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. 25,000 രൂപ ജാമ്യത്തുക കെട്ടിവെക്കണം. ആള്‍ജാമ്യവും രാഹുല്‍ ഹാജരാക്കണം.
ബി.ജെ.പി. നേതാവായ വിജയ് മിശ്രയാണ് കേസിലെ പരാതിക്കാരന്‍. 2018-ലെ കര്‍ണാടക തിരഞ്ഞെടുപ്പിനിടെ പത്രസമ്മേളനത്തില്‍ അമിത് ഷായ്‌ക്കെതിരെ രാഹുല്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ടതാണ് കേസ്. പരാമര്‍ശം അമിത് ഷായുടെ പ്രതിച്ഛായ മോശമാക്കാനുള്ള ശ്രമമാണെന്നും വിജയ് മിശ്ര ആരോപിച്ചിരുന്നു.
നേരത്തെ, ജനുവരി 18-ന് കോടതിയില്‍ ഹാജരാവാന്‍ രാഹുല്‍ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രാഹുല്‍ ഹാജരായിരുന്നില്ല. ചൊവ്വാഴ്ച ഭാരത് ജോഡോ ന്യായ് യാത്ര നിര്‍ത്തിവെച്ചാണ് രാഹുല്‍ സുല്‍ത്താന്‍പുര്‍ കോടതിയില്‍ ഹാജരായത്.