ജീവിതശൈലി രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം :സെമിനാർ നടത്തി
കോഴിക്കോട്: ജീവിതശൈലി രോഗങ്ങളെ നേരിടാനും പ്രതിരോധിക്കാനുമുള്ള പോഷകാഹരങ്ങളുടെ പങ്കിനെക്കുറിച്ച് വിദഗ്ധർ പങ്കെടുക്കുന്ന സെമിനാർ ഫെബ്രുവരി ഇരുപതിന് ചൊവ്വാഴ്ച വൈകു 6 മണിക്ക് നടത്തി. പ്രശസ്ത ഇ. എൻ.ടി…
കോഴിക്കോട്: ജീവിതശൈലി രോഗങ്ങളെ നേരിടാനും പ്രതിരോധിക്കാനുമുള്ള പോഷകാഹരങ്ങളുടെ പങ്കിനെക്കുറിച്ച് വിദഗ്ധർ പങ്കെടുക്കുന്ന സെമിനാർ ഫെബ്രുവരി ഇരുപതിന് ചൊവ്വാഴ്ച വൈകു 6 മണിക്ക് നടത്തി. പ്രശസ്ത ഇ. എൻ.ടി…
കോഴിക്കോട്: ജീവിതശൈലി രോഗങ്ങളെ നേരിടാനും പ്രതിരോധിക്കാനുമുള്ള പോഷകാഹരങ്ങളുടെ പങ്കിനെക്കുറിച്ച് വിദഗ്ധർ പങ്കെടുക്കുന്ന സെമിനാർ ഫെബ്രുവരി ഇരുപതിന് ചൊവ്വാഴ്ച വൈകു 6 മണിക്ക് നടത്തി.
പ്രശസ്ത ഇ. എൻ.ടി സർജ്ജനും പോഷണ വിദഗ്ധനുമായ ഡോ. ശ്രീകുമാർ, സൈക്കോളജിസ്റ്റും ജീവിത വിജയ പരിശിലകനുമായ ഡോ. പി.പി. വിജയൻ എന്നിവർ പങ്കെടുത്ത സെമിനാറിൽ ജീവിതശൈലി മൂലമുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും, മരുന്നുകൾ ഒഴിവാക്കി പോഷകാഹാരങ്ങളും വിറ്റാമിനുകളും ധാതുലവണങ്ങളും ഉപയോഗിച്ച് ഇത്തരം രോഗങ്ങളെ നേരിടാനുമുള്ള മാർഗ്ഗങ്ങളെക്കുറിച്ചും വിശദമായ ബോധവത്കരണ ക്ലാസുകളുണ്ടായി.
കോഴിക്കോട് ഹൈലൈറ്റ് ബിസിനസ്സ് പാർക്കിലെ ഒന്നാമത്തെ ടവറിലെ എഴാം നിലയിലുള്ള വിക്ടോറിയ ഹാളിലാണ് സെമിനാർ നടത്തിയത്.
ആരോഗ്യ സേവന രംഗത്തുള്ള ' മെറ്റാ ജെൻ ന്യൂട്രി ജെനോമിക് ക്ലിനിക്കി '(Metagen neutrigenomic clinic)ൻ്റെ ആഭിമുഖ്യത്തിലാണ് സെമിനാർ നടത്തിയത്
കൃത്യമായ അളവിലുള്ള ശരിയായ വിറ്റാമിനുകളും മിനറലുകളുമടങ്ങിയ മരുന്നുകൾ ഉപയോഗിച്ച് ഒരു വ്യക്തിയെ ബാധിക്കാവുന്ന രോഗങ്ങളെ എങ്ങിനെയെല്ലാം പ്രതിരോധിക്കാമെന്നും അതുവഴി ആരോഗ്യ പ്രദമായ ജീവിതം നയിക്കാമെന്നും സെമിനാറിൽ വിശദമായി ചർച്ച ചെയ്തതു.
ഭക്ഷണരീതി, തൊഴിൽപരമായ പ്രത്യേകതകൾ, മാനസ്സിക സമ്മർദ്ദം എന്നിവമൂലം സംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങളും ജീവിതശൈലി രോഗങ്ങൾക്ക് അടിമപ്പെടുന്ന സാഹചര്യത്തിലാണ് സെമിനാർ സംഘടിപ്പിതെന്നു സംഘാടകർ അറിയിച്ചു.