മലപ്പുറത്ത് വേട്ടക്കാരനെ കുത്തി കിണറ്റിലിട്ട് കാട്ടുപന്നി; കിണറ്റിലും ആക്രമിക്കാൻ ശ്രമം, വെടിവച്ചു കൊന്നു

കാളികാവ്: വെടിവച്ചു കൊല്ലാനുള്ള ശ്രമത്തിനിടെ വേട്ടക്കാരനെ കിണറ്റിൽ കുത്തിയിട്ട് കാട്ടുപന്നിയുടെ പരാക്രമം. പിന്നാലെ കിണറ്റിൽ വീണ കാട്ടുപന്നി കിണറ്റിൽവച്ചും വേട്ടക്കാരനെ ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു…

കാളികാവ്: വെടിവച്ചു കൊല്ലാനുള്ള ശ്രമത്തിനിടെ വേട്ടക്കാരനെ കിണറ്റിൽ കുത്തിയിട്ട് കാട്ടുപന്നിയുടെ പരാക്രമം. പിന്നാലെ കിണറ്റിൽ വീണ കാട്ടുപന്നി കിണറ്റിൽവച്ചും വേട്ടക്കാരനെ ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു വേട്ടക്കാരനെത്തി കിണറ്റിൽ കിടന്ന പന്നിയെ വെടിവച്ചു കൊന്നു. മലപ്പുറം ജില്ലയിലെ കാളികാവ് മാളിയേക്കലിലാണു സംഭവം.

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ കാട്ടുപന്നികളുടെ എണ്ണം കുറയ്ക്കാനായി നടത്തിയ വേട്ടയ്‌ക്കിടെയാണു വേട്ടക്കാരിൽ ഒരാളെ കാട്ടുപന്നി കുത്തി കിണറ്റിലിട്ടത്. ഷാർപ് ഷൂട്ടറായ അയ്യപ്പൻ എന്ന വ്യക്തിയെയാണു കാട്ടുപന്നി കുത്തി കിണറ്റിലിട്ടത്.

വെടിവച്ചു വീഴ്ത്താനായി ഉന്നംപിടിച്ചുനിന്ന അയ്യപ്പനെ ഓടിയെത്തിയ കാട്ടുപന്നി കുത്തി കിണറ്റിലിടുകയായിരുന്നു. പിന്നാലെ പന്നിയും കിണറ്റിൽ വീണു. കിണറ്റിൽ വച്ചും ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് ഒപ്പമുണ്ടായിരുന്ന വേട്ടക്കാരൻ കാട്ടുപന്നിയെ വെടിവച്ചത് കൊന്നത്. കിണറ്റിൽ വെള്ളമുണ്ടായിരുന്നതിനാൽ അയ്യപ്പന് വീഴ്ചയിൽ പരുക്കേറ്റില്ല. പന്നിയെ വെടിവച്ചു കൊന്ന ശേഷം അയ്യപ്പനെ കിണറ്റിൽനിന്ന് പുറത്തെത്തിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story