ഗോവയെ വീഴ്ത്തി ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്; രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ജയം

ഗോവയെ വീഴ്ത്തി ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്; രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ജയം

February 25, 2024 0 By Editor

കൊച്ചി: ഐഎസ്എല്ലില്‍ കൊച്ചിയിലെ ആവേശപ്പോരില്‍ എഫ്‌സി ഗോവയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. തുടര്‍ച്ചയായ മൂന്നു മത്സരങ്ങളില്‍ പരാജയമേറ്റുവാങ്ങിയ ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്. ഇരട്ട ഗോള്‍ നേട്ടത്തോടെ ക്യാപ്റ്റന്‍ ദിമിത്രിയോസ് ഡമന്റക്കോസും ജാപ്പനീസ് താരം ഡൈസുകെ സകായിയും ഫെദോര്‍ സെര്‍ണിച്ചും ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ സ്‌കോര്‍ ചെയ്തു.

ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ പിന്നിട്ടുനിന്ന ശേഷമാണ് ഗോവയില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ് ജയം പിടിച്ചു വാങ്ങിയത്. ഗോവയ്ക്കായി റൗളിന്‍ ബോര്‍ജസി, പാസ് മുഹമ്മദ് യാസിര്‍, എന്നിവരാണ് ഗോവയുടെ സ്‌കോറര്‍മാര്‍.