തീരസംരക്ഷണ സേനയിൽ 70 അസിസ്റ്റന്റ് കമാൻഡന്റ്
ഇന്ത്യൻ തീരസംരക്ഷണ സേന അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് ആറിന് വൈകീട്ട് 5.30 വരെ ഓൺലൈനായി അപേക്ഷിക്കാം. ഗ്രൂപ് എ ഗസറ്റഡ് തസ്തികയാണിത്.…
ഇന്ത്യൻ തീരസംരക്ഷണ സേന അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് ആറിന് വൈകീട്ട് 5.30 വരെ ഓൺലൈനായി അപേക്ഷിക്കാം. ഗ്രൂപ് എ ഗസറ്റഡ് തസ്തികയാണിത്.…
ഇന്ത്യൻ തീരസംരക്ഷണ സേന അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് ആറിന് വൈകീട്ട് 5.30 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഗ്രൂപ് എ ഗസറ്റഡ് തസ്തികയാണിത്. ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്) ബ്രാഞ്ചുകളിലായി 70 ഒഴിവുണ്ട് (ജനറൽ 22, ഒ.ബി.സി 26, എസ്.സി 11, എസ്.ടി 9, ഇ.ഡബ്ല്യു.എസ് 2). യോഗ്യത: ജനറൽ ഡ്യൂട്ടി -60 ശതമാനം മാർക്കിൽ ബിരുദം. പ്ലസ്ടു മാത്തമാറ്റിക്സ്, ഫിസിക്സ് 55 ശതമാനം മാർക്ക് വേണം. ടെക്നിക്കൽ ബ്രാഞ്ചുകളിലേക്ക് 60 ശതമാനം മാർക്കിൽ എൻജിനീയറിങ് ബിരുദമുണ്ടാകണം.
മെക്കാനിക്കൽ/ നോൺ ആർക്കിടെക്ചർ/മറൈൻ/ഓട്ടോമോട്ടിവ്/മെക്കാട്രോണിക്സ്/ഇൻഡസ്ട്രിയൽ ആൻഡ് പ്രൊഡക്ഷൻ/മെറ്റലർജി/ഡിസൈൻ/എയറോനോട്ടിക്കൽ/എയറോസ്പേസ്/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ബ്രാഞ്ചുകാർക്ക് അപേക്ഷിക്കാം. പ്ലസ്ടു മാത്തമാറ്റിക്സ്, ഫിസിക്സ് 55 ശതമാനം മാർക്ക് വേണം.
എസ്.സി, എസ്.ടി അഞ്ചു ശതമാനം മാർക്കിളവുണ്ട്. പ്രായം: 21-25. നിയമാനുസൃത വയസ്സിളവുണ്ട്. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടാകണം. വെബ്: https://joinindiancoastguard.cdac.in. തെരഞ്ഞെടുക്കപ്പെടുന്നവരെ 56,100 രൂപ അടിസ്ഥാന ശമ്പളത്തിൽ നിയമിക്കും. പെൻഷൻ, ഗ്രാറ്റ്വിറ്റി, ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട്.