വീണ്ടും ജീവനെടുത്ത് കാട്ടാന: ഇടുക്കിയില്‍ വീട്ടമ്മ മരിച്ചു

തൊടുപുഴ: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ചു. നേര്യമംഗലം കാഞ്ഞിരവേലിയില്‍ ഇന്ദിര രാമകൃഷ്ണന്‍ (78) ആണ് മരിച്ചത്. സ്വന്തം കൃഷിയിടത്തില്‍ നിന്ന് മലയിഞ്ചി പറിക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.…

തൊടുപുഴ: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ചു. നേര്യമംഗലം കാഞ്ഞിരവേലിയില്‍ ഇന്ദിര രാമകൃഷ്ണന്‍ (78) ആണ് മരിച്ചത്. സ്വന്തം കൃഷിയിടത്തില്‍ നിന്ന് മലയിഞ്ചി പറിക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

ഇന്ന് രാവിലെ ഒന്‍പത് മണിയോടെ കാഞ്ഞിരവേലിയിലാണ് സംഭവം. കഴിഞ്ഞ ദിവസം മേഖലയില്‍ കാട്ടുതീ ഉണ്ടായിരുന്നു. കാട്ടുതീ ഉണ്ടായതിനെ തുടര്‍ന്ന് കാട്ടാനക്കൂട്ടം ജനവാസമേഖലയില്‍ സജീവമായിരുന്നു. ഇക്കാര്യം നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചിരുന്നു. എന്നാല്‍ കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്താന്‍ വേണ്ട നടപടികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചില്ല എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

അതിനിടെയാണ് ഇന്ന് രാവിലെ ഇന്ദിര രാമകൃഷ്ണന് കാട്ടാനയുടെ ചവിട്ടേറ്റത്. സ്വന്തം കൃഷിയിടത്തില്‍ മലയിഞ്ചി പറിക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story