സാംസങ് തങ്ങളുടെ ഗ്യാലക്സി എഫ്15 5ജി മോഡല്‍ പുറത്തിറക്കുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് തങ്ങളുടെ ഗ്യാലക്സി എഫ്15 5ജി മോഡല്‍ പുറത്തിറക്കുന്നു. മുന്‍ മോഡലുകളില്‍ നിന്നും വ്യത്യസ്തമായി ഒട്ടേറെ സെഗ്മന്റ് ഒണ്‍ലി ഫീച്ചറുകളുമായി…

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് തങ്ങളുടെ ഗ്യാലക്സി എഫ്15 5ജി മോഡല്‍ പുറത്തിറക്കുന്നു. മുന്‍ മോഡലുകളില്‍ നിന്നും വ്യത്യസ്തമായി ഒട്ടേറെ സെഗ്മന്റ് ഒണ്‍ലി ഫീച്ചറുകളുമായി ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികവുറ്റ സ്മാര്‍ട് ഫോണ്‍ അനുഭവമാണ് ഗ്യാലക്സി എഫ്15 5ജിയിലൂടെ സാംസങ് വാഗ്ദാനം ചെയ്യുന്നത്. സെഗ്മന്റിലെ ഏറ്റവും മികച്ച 6000 എംഎച്ച് ബാറ്ററി, എസ്അമോള്‍ഡ് ഡിസ്പ്ലേ, ആന്‍ഡ്രോയ്ഡ് അപ്ഡേറ്റുകളുടെ 4 ജനറേഷനുകള്‍, വരും വര്‍ഷങ്ങളിലും ഏറ്റവും പുതിയ അപ്ഡേറ്റുകളും മികവുറ്റ സുരക്ഷയും ഉറപ്പാക്കുന്നതിനായി 5 വര്‍ഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഗ്യാലക്സി എഫ്15 5ജിയെ സവിശേഷമാക്കുന്നു.

2024ലെ ഞങ്ങളുടെ ആദ്യ എഫ് സീരീസ് മോഡലായ ഗ്യാലക്സി എഫ്15 5ജിയിലൂടെ ശക്തമായ ഡിവൈസുകളിലൂടെ ഉപഭോക്താക്കളെയും ശാക്തീകരിക്കുവാനുള്ള ഞങ്ങളുടെ പ്രതിബന്ധത വീണ്ടും ഉറപ്പിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് പൂര്‍ണതോതില്‍ തങ്ങളുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തുവാന്‍ സാധിക്കുന്ന തരത്തില്‍ അര്‍ത്ഥപൂര്‍ണ്ണമായി നൂതന കണ്ടെത്തലുകളിലേക്കുള്ള ഞങ്ങളുടെ സമര്‍പ്പണത്തെ സാധൂകരിക്കുന്നതാണ് ഗ്യാലക്സി എഫ്15 5ജി യുടെ ലോഞ്ച് -സാംസങ് ഇന്ത്യ എംഎക്സ് ബിസിനസ് വൈസ് പ്രസിഡന്റ് ആദിത്യ ബാബര്‍ പറഞ്ഞു.

എസ്അമോള്‍ഡ് ഡിസ്പ്ലേ, ആന്‍ഡ്രോയ്ഡ് അപ്ഡേറ്റുകളിലെ 4 ജനറേഷനുകള്‍, 5 വര്‍ഷത്തെ സെക്യൂരിറ്റി അപേഡ്റ്റുകള്‍, 6000 എംഎച്ച് ബാറ്ററി തുടങ്ങിയ സെഗ്മന്റ് ഒണ്‍ലി ഫീച്ചറുകളിലൂടെ ജെനറേഷന്‍ ഇസെഡുകാരുടെ അതിവേഗത്തിലുള്ള ജീവിതശൈലിക്ക് അനുയോജ്യമാകും വിധമുള്ള ഫണ്‍ യൂസര്‍ എക്സ്പീരിയന്‍സാണ് ഗ്യാലക്സി എഫ്15 5ജിയിലൂടെ ഞങ്ങള്‍ ഉറപ്പുനല്‍കുന്നത് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story