ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികള്‍ക്ക് മക്കയില്‍ ഒഐസിസി മക്കാ സെന്‍ട്രല്‍ കമ്മിറ്റി ഔപചാരികമായി തുടക്കം കുറിച്ചു
മക്ക:ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികള്‍ക്ക് മക്കയില്‍ ഒഐസിസി മക്കാ സെന്‍ട്രല്‍ കമ്മിറ്റി ഔപചാരികമായി തുടക്കം കുറിച്ചു. ഒഐസിസി മക്കാ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം മക്ക ഹുസ്സൈനിയായില്‍…
മക്ക:ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികള്‍ക്ക് മക്കയില്‍ ഒഐസിസി മക്കാ സെന്‍ട്രല്‍ കമ്മിറ്റി ഔപചാരികമായി തുടക്കം കുറിച്ചു. ഒഐസിസി മക്കാ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം മക്ക ഹുസ്സൈനിയായില്‍…
മക്ക:ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികള്‍ക്ക് മക്കയില്‍ ഒഐസിസി മക്കാ സെന്‍ട്രല്‍ കമ്മിറ്റി ഔപചാരികമായി തുടക്കം കുറിച്ചു. ഒഐസിസി മക്കാ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം മക്ക ഹുസ്സൈനിയായില്‍ നടന്ന യോഗത്തില്‍ സീനിയര്‍ വൈസ് പ്രസിഡണ്ട് ഹാരിസ് മണ്ണാര്‍ക്കാടിനു പ്രസിഡന്റ് ഷാനിയാസ് കുന്നികോട്, കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍തഥികളുടെ വിജയത്തിനായുള്ള പോസ്റ്റര്‍ നല്‍കി ഉത്ഘാടനം ചെയ്തു.കേരളത്തിലെ ഇരുപത് സീറ്റിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിനും അത് വഴി കേന്ദ്രത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു സുശക്തമായ ഗവണ്മെന്റ് അധികാരത്തില്‍ വരുന്നതിനും വേണ്ടി ശക്തമായ പ്രവര്‍ത്തനം, വോട്ടറന്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചും സോഷ്യല്‍ മീഡിയ വഴി പരമാവധി പ്രചാരണം നടത്തിയും പ്രവര്‍ത്തിക്കുന്നതിനും എല്ലാ ജനാധിപത്യ വിശ്വാസികളും മുന്‍പോട്ടു വരണമെന്നും യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
പ്രസ്തുത യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഷാജി ചുനക്കര സ്വാഗതം ആശംസിക്കുകയും ചെയ്തു. യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ നിസാം മണ്ണില്‍ കായംകുളം, ഹുസൈന്‍ കല്ലറ, മുഹമ്മദ് ഷാ പോരുവഴി, ഷംനാസ് മീരാന്‍ മൈലൂര്‍, അബ്ദുല്‍ സലാം അടിവാട്, റഫീഖ് വരന്തരപ്പിള്ളി, നിസാ നിസാം, ഷംസ് വടക്കഞ്ചേരി, അബ്ദുല്‍ കരീം പൂവ്വാര്‍, ഫിറോസ് എടക്കര, ഷീമാ നൗഫല്‍, റോഷ്ന നൗഷാദ് കണ്ണൂര്‍, അബ്ദുല്‍ കരീം വരന്തരപ്പിള്ളി, അനസ് തേവലക്കര, അബ്ദുല്‍ ജലീല്‍ അബറാജ്, സര്‍ഫറാസ് തലശ്ശേരി, ഷാജഹാന്‍, ഹുസൈന്‍ കണ്ണൂര്‍, റിയാസ്, ഷംല ഷംനാസ്, ഹസീന മുഹമ്മദ് ഷാ തുടങ്ങിയവര്‍ സംസാരിച്ചു. നൗഷാദ് തൊടുപുഴ യോഗത്തിന് നന്ദിയും പറഞ്ഞു.