പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കഴുത്തറുത്തു കൊല്ലാൻ ശ്രമം: പ്രതി റിമാൻഡിൽ

പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കഴുത്തറുത്തു കൊല്ലാൻ ശ്രമം: പ്രതി റിമാൻഡിൽ

March 7, 2024 0 By Editor

നേമം: പ്രണയാഭ്യർഥന നിരസിച്ചതിന് ഡിഗ്രി രണ്ടാം വർ‌ഷ വിദ്യാർഥിനിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച ശേഷം ഓടി രക്ഷപ്പെട്ട പ്രാവച്ചമ്പലം അരിക്കടമുക്ക് അനസ് മൻസിലിൽ ആരിഫിനെ(20) റിമാൻഡ് ചെയ്തു. ഇയാളെ ചൊവ്വാഴ്ച രാത്രിയോടെയാണ് കുളച്ചലിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.

തിങ്കളാഴ്ച രാത്രി 7 മണിയോടെ പ്രാവച്ചമ്പലം കോൺവന്റ് റോഡിലാണ് സംഭവം. കോളജിൽ നിന്ന് വീട്ടിലേക്ക് പോകുന്നവഴിയിൽ പെൺകുട്ടിയെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. പേപ്പർ മുറിയ്ക്കുന്നതിന് ഉപയോഗിക്കുന്ന ബ്ലേഡുപോലുള്ള ആയുധം കൊണ്ട് വിദ്യാർ‌ഥിനിയുടെ കഴുത്ത് മുറിക്കാൻ ശ്രമിക്കുന്നതുകണ്ട നാട്ടുകാരാണ് ഇതിൽ നിന്ന് പിന്തിരിപ്പിച്ചത്. പരുക്ക് സാരമുള്ളതല്ല.