ആക്രമണകാരികളായ നായ ഇനങ്ങളെ നിരോധിച്ച് കേന്ദ്രം: ഇറക്കുമതിയും വിൽപ്പനയും നിരോധിച്ചു

ആക്രമണകാരികളായ നായ ഇനങ്ങളെ നിരോധിച്ച് കേന്ദ്രം: ഇറക്കുമതിയും വിൽപ്പനയും നിരോധിച്ചു

March 13, 2024 0 By Editor

Govt bans import, breeding, and sale of dangerous dog breeds including Pitbull, bulldog

ന്യൂഡൽഹി: ആക്രമണകാരികളായ വളർത്തു നായ ഇനങ്ങളെ നിരോധിച്ച് കേന്ദ്ര സർക്കാർ. വളർത്തുമൃഗങ്ങളായി വളർത്തുന്ന റോട്ട് വീലർ, ബുൾഡോഗ്, പിറ്റ്ബുൾ ടെറിയർ, എന്നിവയുൾപ്പെടെ ‘ആക്രമണകാരികളായ’ നായ ഇനങ്ങളെയാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
➤Pitbull Terrier➤Tosa Inu
➤American Staffordshire Terrier➤Fila Brasileiro
➤Dogo Argentino ➤American Bulldog ➤Boesboel ➤Kangal
➤Central Asian Shepherd Dog ➤Caucasian Shepherd Dog
➤South Russian Shepherd Dog ➤Tornjak, Sarplaninac
➤Japanese Tosa and Akita➤Mastiffs ➤Rottweiler
➤Terriers➤Rhodesian Ridgeback➤Wolf Dogs➤Canario
➤Akbash➤Moscow Guard➤Cane Corso
➤Bandog  ഇരുപതിൽ അധികം നായകളുടെ ഇറക്കുമതിയും, വിൽപ്പനയുമാണ് നിരോധിച്ചിരിക്കുന്നത്.

ഈ നായ്ക്കളുടെ വിൽപനയ്ക്കും പ്രജനനത്തിനും ലൈസൻസോ പെർമിറ്റോ നൽകുന്നതിൽ നിന്ന് തദ്ദേശ സ്ഥാപനങ്ങൾ വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് എല്ലാ സംസ്ഥാനങ്ങൾക്കും കത്തയച്ചു. വളർത്തുമൃഗങ്ങളായി വളർത്തുന്ന ഈ ഇനങ്ങളിൽപ്പെട്ട നായ്ക്കളുടെ പ്രജനനം തടയുന്നതിന് വന്ധ്യംകരണം ചെയ്യണമെന്നും നിർദേശമുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കാണ് കത്ത് നൽകിയിരിക്കുന്നത്.

ഈ ഇനം നായകൾ മനുഷ്യ ജീവന് അപകടകാരികൾ ആണെന്ന വിദഗ്ദ്ധ സമിതി റിപ്പോർട്ട് കണക്കിലെടുത്ത് ആണ് കേന്ദ്ര സർക്കാരിന്റെ നടപടി.