ഇൻഡിഗോയ്ക്ക് നേരെ പരാതി പ്രവാഹം! യാത്ര കഴിഞ്ഞിറങ്ങിയപ്പോൾ ലഭിച്ചത് തകർന്ന ലഗേജ്
ന്യൂഡൽഹി: പ്രമുഖ എയർലൈനായ ഇൻഡിഗോക്കെതിരെ പരാതിയുമായി യാത്രക്കാരി രംഗത്ത്. ശ്രങ്കല വാസ്തവ എന്ന യാത്രക്കാരിയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. യാത്ര കഴിഞ്ഞ് ഇറങ്ങുമ്പോൾ തൻ്റെ ലഗേജ് പൊട്ടിപ്പൊളിഞ്ഞ നിലയിലാണെന്നാണ്…
ന്യൂഡൽഹി: പ്രമുഖ എയർലൈനായ ഇൻഡിഗോക്കെതിരെ പരാതിയുമായി യാത്രക്കാരി രംഗത്ത്. ശ്രങ്കല വാസ്തവ എന്ന യാത്രക്കാരിയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. യാത്ര കഴിഞ്ഞ് ഇറങ്ങുമ്പോൾ തൻ്റെ ലഗേജ് പൊട്ടിപ്പൊളിഞ്ഞ നിലയിലാണെന്നാണ്…
ന്യൂഡൽഹി: പ്രമുഖ എയർലൈനായ ഇൻഡിഗോക്കെതിരെ പരാതിയുമായി യാത്രക്കാരി രംഗത്ത്. ശ്രങ്കല വാസ്തവ എന്ന യാത്രക്കാരിയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. യാത്ര കഴിഞ്ഞ് ഇറങ്ങുമ്പോൾ തൻ്റെ ലഗേജ് പൊട്ടിപ്പൊളിഞ്ഞ നിലയിലാണെന്നാണ് യുവതി പരാതിപ്പെട്ടത്. എയർലൈനിൽ നിന്ന് നേരിട്ട ദുരനുഭവത്തെക്കുറിച്ചും, പൊട്ടിപ്പൊളിഞ്ഞ ലഗേജിന്റെ ചിത്രങ്ങളും എക്സ് പ്ലാറ്റ്ഫോമിൽ യുവതി പങ്കുവെച്ചിട്ടുണ്ട്.
‘പ്രിയപ്പെട്ട ഇൻഡിഗോ. എൻ്റെ ലഗേജുകൾ പരിപാലിച്ചതിന് നന്ദി’ എന്ന പരിഹാസ രൂപേണയുള്ള അടിക്കുറിപ്പ് നൽകിയാണ് ചിത്രം പങ്കുവെച്ചത്. ചിത്രങ്ങൾ അതിവേഗത്തിൽ വൈറലായി മാറിയതോടെ മറുപടിയുമായി ഇൻഡിഗോയും രംഗത്തെത്തി. യാത്രക്കാരിയോട് എയർലൈൻ മാപ്പ് പറയുകയും, വീഴ്ചയിൽ ഖേദം രേഖപ്പെടുത്തുകയും ചെയ്തു.
സംഭവത്തിൽ ഉടൻ അന്വേഷണം നടത്തുമെന്ന് ഇൻഡിഗോ വ്യക്തമാക്കിയിട്ടുണ്ട്. സമീപകാലങ്ങളിലായി ഇൻഡിഗോക്കെതിരെ വലിയ പരാതി പ്രവാഹമാണ് ഉണ്ടായിട്ടുള്ളത്. സീറ്റിലെ തലയണ നഷ്ടപ്പെട്ടത് മുതൽ സാൻവിച്ചിൽ സ്ക്രൂ കണ്ടെത്തിയതടക്കം ഇൻഡിഗോ വിമാനങ്ങളിലെ സംഭവങ്ങൾ സമീപകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.