ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ പരാക്രമം; ഷെഡ് ആക്രമിച്ചു: സമീപവാസികൾ ബഹളംവച്ച് കാട്ടാനയെ തുരത്തി

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ പരാക്രമം; ഷെഡ് ആക്രമിച്ചു: സമീപവാസികൾ ബഹളംവച്ച് കാട്ടാനയെ തുരത്തി

March 29, 2024 0 By Editor

തൊടുപുഴ: ഇടുക്കി ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. ചക്കക്കൊമ്പൻ ഇത്തവണ തകർത്തത് ഷെഡ്ഡാണ്. 301 കോളനിക്കു സമീപം വയൽപ്പറമ്പിൽ ഐസക്കിന്റെ ഷെഡാണ് ആന തകർത്തത്.

ഇന്നലെ രാത്രിയാണു സംഭവം. ചക്കക്കൊമ്പന്റെ ആക്രമണ സമയത്ത് ഷെഡിൽ ആളുണ്ടായിരുന്നില്ല. സമീപവാസികൾ ബഹളംവച്ച് കാട്ടാനയെ തുരത്തുകയായിരുന്നു.