മൈജി ഫ്യൂച്ചർ ഷോറൂം പനവിളയില്‍ പ്രവർത്തനമാരംഭിച്ചു

മൈജി ഫ്യൂച്ചർ ഷോറൂം പനവിളയില്‍ പ്രവർത്തനമാരംഭിച്ചു

April 6, 2024 0 By Editor
തിരുവനന്തപുരം : തലസ്ഥാന നഗരിയിലെ പ്രധാന വ്യാപാര കേന്ദ്രമായ പനവിളയിൽ  മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു. ഡിജിറ്റൽ ഗാഡ്ജറ്റ്സിനൊപ്പം ഹോം & കിച്ചൺ  അപ്ലയൻസസും ലഭിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂം ബഹു. സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. നഗരത്തിൽ ആക്കുളം മൈജി ഫ്യൂച്ചറിന്  ശേഷം ടൗണിലെ  രണ്ടാമത്തെ ഫ്യൂച്ചർ ഷോറൂമാണ് പനവിളയിൽ തുറന്നത്.
ആക്കുളം മൈജി ഫ്യൂച്ചർ ഷോറൂമിന് ലഭിച്ച മികച്ച ജനപിന്തുണയാണ് ഇങ്ങനെ ഒരു ഫ്യൂച്ചർ ഷോറൂം പനവിള ജംഗ്ഷനിൽ തന്നെ  തുറക്കാൻ പ്രചോദനമായത്. പനവിള ഫ്ലൈ ഓവറിന് സമീപം ബേക്കറി  ജംഗ്ഷനിലാണ് ഈ  വിശാലമായ ഫ്യൂച്ചർ സ്റ്റോർ. ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചർ  ഷോറൂമിൽ , ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താവിനായി ഒരുക്കിയിരുന്നത്. ടൗണിൽ പട്ടം, പഴവങ്ങാടി, കരമന എന്നിവിടങ്ങളിൽ ഇലക്ടോണിക്സ് ഉൽപന്നങ്ങളും എ.സി യും ലഭിക്കുന്ന മൈജി ഷോറൂമുകളുണ്ട്.
ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വിൽപ്പനയാണ് മൈജി  പനവിളക്ക് സമ്മാനിച്ചത്. ലോകോത്തര ബ്രാൻഡഡ് ഉത്പന്നങ്ങൾ ഏറ്റവും ലാഭത്തിൽ വീട്ടിലെത്തിക്കാനുള്ള അസുലഭ അവസരമാണ് ഉപഭോക്താക്കൾക്ക് ഇതിലൂടെ കൈവന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള വമ്പൻ ഓഫറായ ബോൾ ഗെയിമിലൂടെ അഞ്ച് ശതമാനം മുതൽ നൂറു ശതമാനം വരെ ഡിസ്കൗണ്ടിലോ സൗജന്യമായോ  ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങൾ സ്വന്തമാക്കാനുള്ള അവസരം ഉണ്ടായിരുന്നു . ഉദ്ഘാടന ദിവസം ആദ്യം ഷോറൂമിലെത്തുന്ന 210 പേർക്ക് ഏറ്റവും വലിയ വിലക്കുറവിൽ  റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, ടി.വി. സ്മാർട്ട് ഫോൺ , ലാപ്ടോപ്പ് , ഹോം തിയറ്റർ തുടങ്ങിയവ സ്വന്തമാക്കാനുള്ള അവസരവും ഉണ്ടായിരുന്നു. ഓരോ മണിക്കൂറിലും ഷോറൂം സന്ദർശിക്കുന്നവരിൽ നാല് പേർക്ക് ലക്കി ഹവർ കോണ്ടസ്റ്റ് സമ്മാനങ്ങളും ഉണ്ടായിരുന്നു. ഇന്നുവരെ കാണാത്ത  ഉൽപന്നനിര, ഒറിജിനൽ പ്രോഡക്റ്റ്സ്,  മികച്ച കസ്റ്റമർ കെയർ എന്നിവയിലൂടെ  കംപ്ലീറ്റ് ഷോപ്പിംഗ്  ആഘോഷത്തിന്റെ ഫ്യൂച്ചറാണ് പനവിള മൈജി ഫ്യൂച്ചർ അവതരിപ്പിച്ചത്. അന്നേ ദിവസം  തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാത്രി 12 വരെ ഷോറൂം തുറന്ന് പ്രവർത്തിച്ചു .
വ്യക്തിപരമായ ഉപയോഗങ്ങൾക്കുള്ള ഡിജിറ്റൽ ഗാഡ്ജെറ്റ്സ്, അക്സസറീസ് എന്നിവക്കൊപ്പം  ഒരു വീട്ടിലേക്ക്  ആവശ്യമുള്ള എല്ലാ അപ്ലയൻസസും  ഷോപ്പ് ചെയ്യാൻ  ഇനി ഒരൊറ്റ  വിശാലമായ ഷോറൂം, അതിലൂടെ  കംപ്ലീറ്റ് ഫാമിലി ഷോപ്പിംഗ് എക്സ്പീരിയൻസ് ആണ് മൈജി ഓരോ ഉപഭോക്താവിനും നൽകുന്നത്. ലോകോത്തര ബ്രാൻഡുകളുടെ  ഡിജിറ്റൽ ഗാഡ്ജറ്റ്സ് , ഹോം ആൻഡ് കിച്ചൻ അപ്ലയൻസസ് എന്നിവയുടെ  ഏറ്റവും മികച്ച റേഞ്ച്,  മൊബൈൽ ഫോൺ , ടാബ്ലറ്റ് ,  ലാപ്ടോപ്പ്, സ്മാർട്ട് വാച്ച് എന്നീ ഡിജിറ്റൽ ഗാഡ്ജറ്റ്സ്, സ്മാർട്ട് വാച്ച്, ഹോം തീയറ്റർ, സൗണ്ട്  ബാർ പോലുള്ള അക്സസറീസ്, ടി.വി , റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, എ.സി തുടങ്ങിയ ഹോം അപ്ലയൻസസ്, മിക്സി , ഓവൻ പോലുള്ള കിച്ചൺ അപ്ലയൻസസ് , ഫാൻ , അയൺ ബോക്സ് പോലുള്ള സ്മോൾ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി ഐറ്റംസ്, പേഴ്സണൽ കെയർ ഐറ്റംസ്,  സീ സീ ടീവി സെക്യൂരിറ്റി ക്യാമറ, കസ്റ്റമൈസ്ഡ് ഡെസ്ക്ടോപ്പ്, ഇൻവെർട്ടർ & ബാറ്ററി കോംബോ എന്നിങ്ങനെ എല്ലാ ഉല്പന്നങ്ങളുടേയും  വമ്പൻ നിരകൾ ഇവിടെ ഉണ്ട്.
ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഉൽപന്നങ്ങൾ സ്വന്തമാക്കാൻ മൈജിയുടെ  അതിവേഗ ഫിനാൻസ് സൗകര്യം, വാറന്റി പിരിയഡ് കഴിഞ്ഞാലും  അഡീഷണൽ വാറന്റി നൽകുന്ന മൈജി എക്സ്റ്റന്റഡ് വാറന്റി, ഗാഡ്ജറ്റ് കളവ് പോവുക, ഫംഗ്ഷൻ തകരാറിലാക്കുന്ന എന്ത് സംഭവിച്ചാലും സംരക്ഷണം നൽകുന്ന മൈജി പ്രൊട്ടക്ഷൻ പ്ലാൻ, പഴയത്  മാറ്റി പുത്തൻ എടുക്കാൻ  മൈജി എക്സ്ചേഞ്ച് ഓഫർ,  എല്ലാ ഉൽപന്നങ്ങൾക്കും വിദഗ്ദ്ധ റിപ്പയർ & സർവ്വീസ് നൽകുന്ന മൈജി കെയർ എന്നിങ്ങനെ മൈജി നൽകുന്ന എല്ലാ വില്പനാനന്തര സേവനങ്ങളും പനവിള മൈജി ഫ്യൂച്ചർ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.  മൈജിയുടെ ഓൺലൈൻ ഡെലിവറി ആപ്പ്  വഴിയും വെബ്സൈറ്റ് (www.myg.in) വഴിയും ഓർഡർ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 9249001001.