
ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു; കോഴിക്കോട്ട് നിയന്ത്രണം വിട്ട സ്വിഫ്റ്റ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി
May 14, 2024കൊടുവള്ളി : കോഴിക്കോട് കൊടുവള്ളി മദ്രസാ ബസാറിനടുത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം. ഇന്നു പുലർച്ചെ 5.15നാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
ചാറ്റൽ മഴയിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് വെട്ടിത്തിരിഞ്ഞ് എതിർവശത്തെ ഹോട്ടലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. യാത്രക്കാർക്ക് ആർക്കും സാരമായ പരുക്കുകളില്ല.
ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് സംഭവസമയത്ത് സ്ഥലത്തുണ്ടായ നാട്ടുകാർ പറഞ്ഞു