ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രികളിലെ ചികിത്സ പിഴവ് പരാതികൾ പരിശോധിക്കുന്നതിന് ഉന്നതതല യോ​ഗം വിളിച്ച് ആരോ​ഗ്യമന്ത്രി വീണ ജോർജ്. കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രികളുമായി ബന്ധപ്പെട്ട് കഴിഞ്ഞ…

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രികളിലെ ചികിത്സ പിഴവ് പരാതികൾ പരിശോധിക്കുന്നതിന് ഉന്നതതല യോ​ഗം വിളിച്ച് ആരോ​ഗ്യമന്ത്രി വീണ ജോർജ്. കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രികളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ആരോപണങ്ങൾ ഉയർന്നിരുന്നു.

നാളെ തിരുവനന്തപുരത്ത് വെച്ചാണ് യോ​ഗം. പ്രിൻസിപ്പാൾമാര്‍ മുതൽ ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍ വരെയുള്ള ഉദ്യോഗസ്ഥർ യോ​ഗത്തിൽ പങ്കെടുക്കണമെന്നാണ് നിർദേശം. ചികിത്സാ പിഴവിനെ കുറിച്ച് വലിയ പരാതികൾ ഉയര്‍ന്നിട്ടും ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് പ്രതികരണങ്ങൾ ഉണ്ടാകാത്തത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് നാളെത്തെ ഉന്നതതല യോഗം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story