മദ്യലഹരിയിൽ അമ്മയെ പൂട്ടിയിട്ട് മകൻ വീട് കത്തിച്ചു ; രക്ഷയ്ക്കെത്തി നാട്ടുകാര്‍

മദ്യലഹരിയിൽ അമ്മയെ പൂട്ടിയിട്ട് മകൻ വീട് കത്തിച്ചു ; രക്ഷയ്ക്കെത്തി നാട്ടുകാര്‍

May 31, 2024 0 By Editor

അമ്മയെ പൂട്ടിയിട്ടശേഷം മകൻ വീടിനു തീവച്ചു. വെമ്പായം പ്ലാക്കീഴ് സ്വദേശിയായ ബിനുവാണ് വീടിനു തീവച്ചത്. രാവിലെയായിരുന്നു സംഭവം. ബിനു മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരെത്തി തീ അണച്ചതിനാൽ ദുരന്തം ഒഴിവായി. അമ്മ വീടിനു പുറകുവശം വഴി ഇറങ്ങിയോടി.

വെഞ്ഞാറമൂട് മാണിക്കൽ പഞ്ചായത്ത് പ്ലാക്കീഴ് കുന്നുമുകളിൽ ചെമ്പൻ ബിനു എന്നു വിളിക്കുന്ന ബിനു (42) മദ്യ ലഹരിയിൽ സ്വന്തം വീട് കത്തിക്കുകയായിരുന്നു. രണ്ടു ദിവസം മുൻപേ മാതാവിനെ വിളിച്ചുവരുത്തി തലയിൽ ചൂടുവെള്ളം എടുത്തൊഴിച്ചു. പരിസരവാസികൾക്ക് ശല്യമാണ് ബിനുവെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തെ വീടുകളിലെ ബൾബുകളും ജനലുകളും അടിച്ചു തകർക്കും. മദ്യപിച്ചു കഴിഞ്ഞാൽ നാട്ടുകാരെ തെറി പറയുന്നതും പതിവാണ്.

രാവിലെ 10 മണിയോടെയാണ് വീടിനു തീയിട്ടത്. ഒറ്റ നില വീട്ടിലെ ടൈൽസും സാധന സാമഗ്രികളും കത്തി നശിച്ചു. ഇയാൾക്കെതിരെ പൊലീസ് സ്റ്റേഷനിൽ നാട്ടുകാർ നേരത്തേ നിരവധി പരാതി നൽകിയിട്ടുണ്ട്. മുന്‍പ് ജയിലിലും കിടന്നിരുന്നു. വീട് കത്തി പുക പടർന്നതോടെ പ്രദേശവാസികൾ ഓടിക്കൂടി വെള്ളം ഒഴിച്ച് തീ അണയ്ക്കുകയായിരുന്നു. വെഞ്ഞാറമൂട് പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടിച്ചുകെട്ടി ലഹരി വിമോചന ചികിത്സയ്ക്കായി പേരൂർക്കടയിലേക്ക് കൊണ്ടുപോയി.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam