എലത്തൂരിൽ സ്കൂട്ടറിൽ സഞ്ചരിച്ച യുവതി ലോറി തട്ടി മരിച്ച സംഭവം; മലപ്പുറം താനൂർ സ്വദേശിയായ ലോറി ഡ്രൈവർ അറസ്റ്റിൽ
കോഴിക്കോട് : എലത്തൂരിൽ പൊയിൽകാവ് സ്വദേശി ഷിൽജയാണ് ഭർത്താവിനൊപ്പം സഞ്ചരിക്കവേ അപകടത്തിൽ മരിച്ചത്. സിസിടിവി ദൃശൃങ്ങളുടെ സഹായത്തോടെയാണ് ഡ്രൈവറെ പോലീസ് പിടികൂടിയത്. മലപ്പുറം താനൂർ സ്വദേശി കോയയാണ്…
കോഴിക്കോട് : എലത്തൂരിൽ പൊയിൽകാവ് സ്വദേശി ഷിൽജയാണ് ഭർത്താവിനൊപ്പം സഞ്ചരിക്കവേ അപകടത്തിൽ മരിച്ചത്. സിസിടിവി ദൃശൃങ്ങളുടെ സഹായത്തോടെയാണ് ഡ്രൈവറെ പോലീസ് പിടികൂടിയത്. മലപ്പുറം താനൂർ സ്വദേശി കോയയാണ്…
കോഴിക്കോട് : എലത്തൂരിൽ പൊയിൽകാവ് സ്വദേശി ഷിൽജയാണ് ഭർത്താവിനൊപ്പം സഞ്ചരിക്കവേ അപകടത്തിൽ മരിച്ചത്. സിസിടിവി ദൃശൃങ്ങളുടെ സഹായത്തോടെയാണ് ഡ്രൈവറെ പോലീസ് പിടികൂടിയത്. മലപ്പുറം താനൂർ സ്വദേശി കോയയാണ് പിടിയിലായത്.
ഹോൺ മുഴക്കി അമിതവേഗത്തിൽ മറ്റു വാഹനങ്ങളെ മറികടന്നു പോകുന്ന ലോറിയുടെ ചിത്രമാണ് നിരീക്ഷണ ക്യാമറയിൽ പതിഞ്ഞത്. ദൃശൃങ്ങളിൽ ലോറി അമിത വേഗതയിലായിരുന്നു എന്ന് വ്യക്തമാണ്. വലിയ ഒച്ചയിൽ ഹോൺ മുഴക്കി ലോറി മറ്റ് വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നതും വ്യക്തമാണ്. തെറ്റായ ദിശയിലൂടെയാണ് ലോറി സഞ്ചരിച്ചതെന്നും ചിത്രങ്ങളിൽ വ്യക്തമാണ്.
തെറ്റായ ദിശയിലാണ് ലോറി സഞ്ചരിച്ചതെന്നും ഇതിൽ നിന്നും വ്യക്തമായി. എന്നാൽ അപകടം നടന്നത് അറിയില്ലെന്നാണ് ഡ്രൈവറുടെ മൊഴി. വെള്ളിയാഴ്ച രാത്രിയോടെയാണ് അപകടം നടന്നത്. അപകട സ്ഥലത്തേക്ക് ആംബുലൻസും പോലീസും എത്താൻ വൈകിയതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.