കോഴിക്കോട് എൽഡിഎഫിനെ ഞെട്ടിച്ച് എം.ടി. രമേശ് -LOK SABHA ELECTION RESULTS 2024
ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ ഞെട്ടിച്ച് എൻഡിഎയുടെ പ്രകടനം. ശക്തമായ മത്സരം കാഴ്ചവെക്കാനാകുമെന്ന് പ്രതീക്ഷിച്ച മണ്ഡലങ്ങളിൽ പോലും എൽഡിഎഫിന് കാലിടറുന്ന കാഴ്ചയാണ് കാണുന്നത്. നിലവിൽ തിരുവനന്തപുരം, തൃശൂർ സിറ്റുകളിൽ…

ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ ഞെട്ടിച്ച് എൻഡിഎയുടെ പ്രകടനം. ശക്തമായ മത്സരം കാഴ്ചവെക്കാനാകുമെന്ന് പ്രതീക്ഷിച്ച മണ്ഡലങ്ങളിൽ പോലും എൽഡിഎഫിന് കാലിടറുന്ന കാഴ്ചയാണ് കാണുന്നത്. നിലവിൽ തിരുവനന്തപുരം, തൃശൂർ സിറ്റുകളിൽ എൻഡിഎ മുന്നിലാണ്. ചരിത്രത്തിലാദ്യമായാണ് എൻഡിഎ എൽഡിഎഫിനെ മറികടന്നത്.
യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവൻ വ്യക്തമായ ലീഡ് നിലനിർത്തിയപ്പോൾ എൽഡിഎഫ് ഒരു ഘട്ടത്തിൽ മൂന്നാം സ്ഥാനത്തേക്ക് പോയി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശാണ് സിപിഎമ്മിലെ തലമുതിർന്ന നേതാവായ എളമരം കരീമിനെ പിന്നിലാക്കിയത്. ചരിത്രത്തിലാദ്യമായാണ് എൻഡിഎ എൽഡിഎഫിനെ മറികടന്നത്.
രാജ്യത്തെ അടുത്തിടെ പ്രാബല്യത്തിൽ വന്ന പൗരത്വ നിയമം വലിയ രീതിയിൽ ചർച്ച ചെയ്ത മണ്ഡലം കൂടിയാണ് കോഴിക്കോട് തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ ത്രികോണ മത്സരത്തിന്റെ യാതൊരു ലക്ഷണവുമില്ലാതിരുന്നിട്ടും എൻഡിഎ എൽഡിഎഫിനേക്കാൾ മുന്നിൽ പോയത് സിപിഎമ്മിൽ കനത്ത ചർച്ചയ്ക്ക് വഴിയൊരുക്കും.