
വിവാഹചടങ്ങിനിടെ പത്തുവയസുകാരി ബലാത്സംഗം ചെയ്ത് കൊന്നു
April 20, 2018റായ്പുര്‍: ഛത്തീസ്ഗഢില്‍ വിവാഹ ചടങ്ങ് നടക്കുന്നതിനിടെ പത്തുവയസുകാരി ബലാത്സംഗം ചെയ്ത് കൊന്നു. ബുധനാഴ്ച കബിര്‍ധാം ജില്ലയിലെ ഒരു ഗ്രാമത്തിലായിരുന്നു സംഭവം.
സംഭവത്തില്‍ 25കാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ തല കല്ല് കൊണ്ടിടിച്ച് തകര്‍ത്ത നിലയിലായിരുന്നു. പ്രതി വധൂവരന്‍മാരുടെ സുഹൃത്തും പെണ്‍കുട്ടി ബന്ധുവും ആണെന്ന് പോലീസ് പറഞ്ഞു.
എല്ലാവരും വിവാഹ ചടങ്ങില്‍ പങ്കെടുത്ത് കൊണ്ടിരിക്കെ പ്രതി കുട്ടിയെ ഇവിടെ നിന്ന് തട്ടിക്കൊണ്ട് പോകുകയായിരുന്നു. മൃതദേഹം വ്യാഴാഴ്ച സമീപത്തെ നദീതടത്തില്‍ നിന്നാണ് കണ്ടെത്തിയത്