മോദി നേരിട്ടു വിളിച്ചു; ഉടന്‍ എത്താന്‍ നിര്‍ദേശം; സുരേഷ് ഗോപി ഡല്‍ഹിക്ക്" മോഹൻലാലിനും ക്ഷണം
Sreejith- Evening Kerala News
നടനും തൃശൂരിലെ എംപിയുമായ സുരേഷ് ഗോപിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ചു. ഉടന്‍ ഡല്‍ഹിയിലെത്താന്‍ മോദി നിര്‍ദേശം നല്‍കി. സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, അദ്ദേഹം തിരുവനന്തപുരത്തു തന്നെ തുടരുകയായിരുന്നു. ഡല്‍ഹിയില്‍ നരേന്ദ്രമോദിയും അമിത് ഷായും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സുരേഷ് ഗോപിയെ മോദി നേരിട്ടു വിളിച്ചത്.
തിരുവനന്തപുരത്തു നിന്നും ഡല്‍ഹിയിലേക്കുള്ള 12.30 ന്റെ വിമാനത്തില്‍ ടിക്കറ്റ് ലഭ്യമല്ലാത്തതിനാല്‍ മറ്റു മാര്‍ഗങ്ങളാണ് ആരായുന്നത്. സുരേഷ് ഗോപിയും ഭാര്യയും ബംഗളൂരുവിലെത്തി അവിടെ നിന്നും ഡല്‍ഹിയിലെത്തിച്ചേരാണ് ശ്രമിക്കുന്നത്. വൈകീട്ടു നാലു മണിക്കുള്ള സല്‍ക്കാരത്തില്‍ പങ്കെടുക്കാനായില്ലെങ്കിലും സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ഡല്‍ഹിയിലെത്താനാണ് ശ്രമം.
നടൻ മോഹൻലാലിനെയും മോദി നേരിട്ടു ഫോണിൽ വിളിച്ചിട്ടുണ്ട്. വ്യക്തിപരമായ അസൗകര്യം കാരണം എത്താനാകില്ലെന്നു മോഹൻലാൽ അറിയിച്ചതായാണു സൂചന. കേന്ദ്രമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ നിയുക്ത എംപി സുരേഷ് ഗോപി തന്റെ സിനിമാ തിരക്കുകൾ കേന്ദ്ര നേതൃത്വ അറിയിച്ചിരുന്നു. 4 സിനിമകളിൽ കരാറിലേർപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രമന്ത്രിയായാൽ ഈ സിനിമകൾ മുടങ്ങുമോയെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞെന്നാണു വിവരം.