
മോദി 3.0; അമിത് ഷായ്ക്ക് ആഭ്യന്തരം, നിർമലയ്ക്ക് ധനം; സുരേഷ് ഗോപിക്കും ജോർജ് കുര്യനും മൂന്ന് വകുപ്പുകൾ വീതം
June 10, 2024ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. രണ്ടാം മോദി സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായ്ക്ക് തന്നെ ഇത്തവണയും ആഭ്യന്തര വകുപ്പ് നൽകി. രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി, നിർമല സീതാരമൻ, എസ്. ജയശങ്കർ എന്നിവരുടെ വകുപ്പുകളിലും മാറ്റമില്ല.
മന്ത്രിമാരും വകുപ്പുകളും ചുവടെ:-
അമിത് ഷാ – ആഭ്യന്തരം
രാജ്നാഥ് സിംഗ് – പ്രതിരോധം
എസ്. ജയശങ്കർ – വിദേശം
നിർമല സീതാരമൻ – ധനം
നിതിൻ ഗഡ്കരി – ഗതാഗതം
ജെ.പി. നഡ്ഡ – ആരോഗ്യം
അശ്വിനി വൈഷ്ണവ് -റെയിൽവെ
ശിവ്രാജ് സിംഗ് ചൗഹാൻ -കൃഷി
മനോഹർ ലാൽ ഖട്ടാര്‍ – നഗരവികസനം , ഊർജ്ജം
പിയൂഷ് ഗോയൽ – വാണിജ്യം
എച്ച്.ഡി. കുമാരസ്വാമി – ഉരുക്ക് ,ഖന വ്യവസായം
മൻസുഖ് മാണ്ഡവ്യ – തൊഴിൽ
സി.ആര്. പാട്ടീൽ – ജൽ ശക്തി
റാം മോഹൻ നായിഡു – വ്യോമയാനം
കിരൺ റിജിജു – പാര്‍ലമെന്ററി, ന്യൂനപക്ഷ ക്ഷേമം
ഹര്‍ദീപ് സിംഗ് പുരി – പെട്രോളിയം
ധര്‍മ്മേന്ദ്ര പ്രധാൻ – വിദ്യാഭ്യാസം
ജിതൻ റാം മാഞ്ചി – എംഎസ്എംഇ
അന്നപൂര്‍ണ ദേവി -വനിത ശിശു ക്ഷേമം
സര്‍വാനന്ദ സോനോവാൾ – ഷിപ്പിംഗ് മന്ത്രാലയം
ഗജേന്ദ്ര സിംഗ് ഷെഖാവത്ത് – സാംസ്കാരികം, ടൂറിസം
ഭൂപേന്ദ്ര യാദവ് – പരിസ്ഥിതി
പ്രൾഹാദ് ജോഷി – ഭക്ഷ്യം
ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ കേരളത്തിൽനിന്നും മന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനും മൂന്ന് വകുപ്പുകളുടെ ചുമതല.
പെട്രോളിയം, സാംസ്കാരിക, ടൂറിസം വകുപ്പ് സഹമന്ത്രി സ്ഥാനമാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. നേരത്തേ സുരേഷ് ഗോപിക്ക് സാംസ്കാരിക വകുപ്പ് ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗജേന്ദ്ര സിംഗ് ഷെഖാവത്താണ് സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി.ജോര്‍ജ് കുര്യനു ന്യൂനപക്ഷ ക്ഷേമം, മൃഗ സംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് ലഭിച്ചത്.