തൃശൂർ ഡിസിസി സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം

തൃശൂർ ; സജീവൻ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം.തൃശൂർ ഡിസിസി പ്രസിഡൻഡിൻ്റെയും സംഘത്തിൻ്റെയും മർദ്ദനമേറ്റതായി പരാതി നൽകിയ സജീവൻ കുരിയച്ചിറയുടെ വീടിനു നേരെയാണ് ആക്രമണം നടന്നത്. രണ്ടു…

തൃശൂർ ; സജീവൻ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം.തൃശൂർ ഡിസിസി പ്രസിഡൻഡിൻ്റെയും സംഘത്തിൻ്റെയും മർദ്ദനമേറ്റതായി പരാതി നൽകിയ സജീവൻ കുരിയച്ചിറയുടെ വീടിനു നേരെയാണ് ആക്രമണം നടന്നത്.

രണ്ടു കാറുകളിലായി എത്തിയ സംഘമാണ് വീടിന് നേരെ ആക്രമണം നടത്തിയതെന്ന് സജീവൻ കുരിയച്ചിറ പറഞ്ഞു. വീടിൻറെ ജനൽ ചില്ലകൾ അടിച്ചു തകർക്കുകയും ചെടിച്ചട്ടികൾ നശിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം തൃശൂർ ഡിസിസി ഓഫീസിലെ സംഘർഷത്തിൽ പ്രസിഡന്റ് ജോസ് വള്ളൂർ അടക്കം 20 പേർക്കെതിരെ കേസ് എടുത്തിരുന്നു. അന്യായമായി സംഘം ചേരൽ, മർദിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ പരാതിയിലാണ് നടപടി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story