‘പോരാളി ഷാജി’ ഇടതുപക്ഷക്കാരനാണെങ്കില്‍ മറനീക്കി പുറത്തുവരണം: എം.വി.ജയരാജന്‍

‘പോരാളി ഷാജി കണ്ണൂരുകാരനോ തൃശൂരുകാരനോ ?; ഇടതുപക്ഷക്കാരനാണെങ്കില്‍ മറനീക്കി പുറത്തുവരണം: എം.വി.ജയരാജന്‍

June 13, 2024 0 By Editor

കണ്ണൂര്‍: സൈബര്‍ ലോകത്തെ നേതാവ് ‘പോരാളി ഷാജി’ ഇടതുപക്ഷക്കാരനാണെങ്കില്‍ മറനീക്കി പുറത്തുവരണമെന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. പോരാളി ഷാജി എന്ന പേരില്‍ പല സമൂഹമാധ്യമ ഗ്രൂപ്പുകളുണ്ട്. അതില്‍ ഏതാണ് ഇടത് അനുഭാവമുള്ളത്, ഏതാണ് യുഡിഎഫ് പണംകൊടുത്ത് നിലനിര്‍ത്തുന്നത് എന്നറിയില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ഇടത് അനുകൂല സമൂഹമാധ്യമ കൂട്ടായ്മയായ പോരാളി ഷാജിയെ വെല്ലുവിളിച്ച് സി പി എം കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജൻ. പോരാളി ഷാജിയുടെ ഫേസ്ബുക്ക്, വാട്സാപ്പ് അഡ്മിൻമാർ പുറത്തു വരണം. ഇടതു പക്ഷ ആശയങ്ങൾ പ്രചരിപ്പിക്കുകയാണ് പോരാളി ഷാജിയുടെ ലക്ഷ്യമെങ്കിൽ അഡ്മിൻ പുറത്തു വരണം.

യഥാർഥ കള്ളനെ കണ്ടെത്തണമെങ്കിൽ യഥാർത്ഥ പേരാളി  ഷാജി പുറത്തു വരണം. കുന്നോത്ത് പറമ്പിലെ ഷാജിയാണോ തൃശൂരിലെ ഷാജിയാണോയെന്ന് വ്യക്തമാക്കണം. റെഡ് ആർമി അടക്കം എല്ലാ ഗ്രൂപ്പുകളുടെയും അഡ്മിൻമാർ പുറത്തു വരണമെന്നും എം വി ജയരാജൻ ആവശ്യപ്പെട്ടു.