തിരിച്ചടി അപ്രതീക്ഷിതം : ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് വലിയ തിരിച്ചടിയായി; എം.വി.ഗോവിന്ദന്‍

മലപ്പുറം: ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പെരിന്തല്‍മണ്ണ ഷിഫ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ‘ഇഎംഎസിന്റെ ലോകം’ എന്ന…

മലപ്പുറം: ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പെരിന്തല്‍മണ്ണ ഷിഫ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ‘ഇഎംഎസിന്റെ ലോകം’ എന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ മുടങ്ങിയതുള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ സാമ്പത്തിക പരാധീനതകളാണു തോല്‍വിക്കു കാരണമെന്നാണു വിലയിരുത്തല്‍. സംഘടനാപരമായ പ്രശ്‌നങ്ങളും വോട്ടിനെ സ്വാധീനിച്ചു. നമ്മള്‍ നല്ലതു പോലെ തോറ്റു, എന്തുകൊണ്ടാണെന്നു കണ്ടുപിടിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

”തിരഞ്ഞെടുപ്പില്‍ നല്ലതുപോലെ തോറ്റു. തോറ്റിട്ട് ജയിച്ചു എന്നു പറഞ്ഞതുകൊണ്ടു കാര്യമുണ്ടോ. തോറ്റു. ഇനി എന്താണ് വേണ്ടത് നമ്മള്‍ എങ്ങനെ തോറ്റുവെന്ന കാര്യം നല്ലതുപോലെ കണ്ടുപിടിക്കണം. കണ്ടെത്തിയാല്‍ മാത്രം പോരാ, തിരുത്തണം. 62 ലക്ഷം പേര്‍ക്കു കൊടുക്കേണ്ട പെന്‍ഷന്‍ കുടിശിക കൊടുത്തുതീര്‍ക്കാനായിട്ടില്ല. തോല്‍വിയെ സംബന്ധിച്ച് കൃത്യമായി മനസ്സിലാക്കി പഠിച്ചു തിരുത്തി മുന്നോട്ടു പോകും.
സംഘടനാപരമായ പ്രശ്‌നങ്ങളും തോല്‍വിക്കു കാരണമാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ ഉണ്ടാവാന്‍ സാധ്യതയുള്ള പ്രവണതകള്‍ ഉണ്ടായിട്ടുണ്ട്. ആ പ്രവണത അരിച്ചരിച്ച് മുതലാളിത്ത കാലത്ത് നമ്മുടെ കേഡര്‍മാരിലും ഉണ്ടാകും.

രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ഉള്‍പ്പെടെയുള്ള ഉള്ളടക്കത്തെ അടിസ്ഥാനപ്പെടുത്തിയല്ലാതെ ഏതു പ്രതികൂല സാഹചര്യത്തെയും അനുകൂലിക്കാന്‍ നമുക്ക് സാധിക്കില്ല. അതിന്റെ ചോര്‍ച്ച നമുക്കുണ്ട്. ബിജെപിയുടെ വളര്‍ച്ച സൂചിപ്പിക്കുന്നത് അതാണ്. തൃശൂരില്‍ 86,000 വോട്ട് കോണ്‍ഗ്രസിന് കുറഞ്ഞു. നമുക്ക് 16,000 വോട്ടുകള്‍ കൂടി. പക്ഷേ, നമ്മുടെ വോട്ടും ചോര്‍ന്നു” – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story