കട്ടപ്പന മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു

കട്ടപ്പന മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു

June 23, 2024 0 By Editor

കട്ടപ്പന: ദക്ഷിണേന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാർന്ന ഡിജിറ്റൽ  ഗാഡ്ജെറ്റ്സ്, ഹോം & കിച്ചൺ അപ്ലയൻസസ് നെറ്റ്വർക്കായ മൈജി ഫ്യൂച്ചർ ഷോറൂം കട്ടപ്പനയിൽ  പ്രവർത്തനമാരംഭിച്ചു. പ്രശസ്ത സിനിമാതാരം നിഖില വിമൽ  ഷോറൂം ഉദ്ഘാടനം നിർവ്വഹിച്ചു. കട്ടപ്പന ചെന്നാട്ടുമറ്റം ജംഗ്ഷനിൽ ആണ് ഷോറൂം. കട്ടപ്പനയിലെ ജനങ്ങളിൽ നിന്ന് ഇക്കാലമത്രയും ലഭിച്ച പിന്തുണയും പ്രോത്സാഹനവുമാണ് നിലവിലെ ഷോറൂം നവീകരിച്ച് മൈജി ഫ്യൂച്ചർ ഷോറൂമായി വിപുലീകരിക്കുവാൻ പ്രേരണയായത്.

ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വിൽപ്പനയാണ് മൈജി കട്ടപ്പനക്ക് സമ്മാനിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള വമ്പൻ ഓഫറായ ബോൾ ഗെയിമിലൂടെ ആറ് ശതമാനം മുതൽ നൂറു ശതമാനം വരെ ഡിസ്കൗണ്ടിലോ സൗജന്യമായോ  ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങൾ സ്വന്തമാക്കാനും ആദ്യം ഷോറൂമിലെത്തിയ 235 പേർക്ക് ഏറ്റവും വലിയ വിലക്കുറവിൽ  റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, ടി.വി. മൊബൈൽ ഫോൺ തുടങ്ങിയവ സ്വന്തമാക്കാനുള്ള അവസരവും ഉണ്ടായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ചു ഓരോ മണിക്കൂറിലും രണ്ട് ഭാഗ്യശാലികൾക്ക് വിലയേറിയ സമ്മാനങ്ങളുമായി ലക്കി ഹവർ കോണ്ടെസ്റ്റ്, ജൂലൈ 22 വരെ ഷോറൂം സന്ദർശിക്കുന്ന 3 ഭാഗ്യശാലികൾക്ക് വിസിറ്റ് & വിൻ നറുക്കെടുപ്പിലൂടെ വാഷിങ് മെഷീൻ , ടി.വി , എയർ ഫ്രയർ എന്നിങ്ങനെ സമ്മാനങ്ങൾ, ഉദ്ഘാടന ദിനത്തിൽ സ്പെഷ്യൽ വിലക്കുറവ്, ഡിസ്കൗണ്ടുകൾ, കൂടാതെ ലേറ്റ് നൈറ്റ് ഷോപ്പിങ്ങും ഒരുക്കിയിട്ടുണ്ടായിരുന്നു.

വ്യക്തിപരമായ ഉപയോഗങ്ങൾക്കുള്ള ഡിജിറ്റൽ ഗാഡ്ജെറ്റ്സ്, അക്സസറീസ് എന്നിവക്കൊപ്പം  ഒരു വീട്ടിലേക്ക്  ആവശ്യമുള്ള എല്ലാ അപ്ലയൻസസും  ഷോപ്പ് ചെയ്യാൻ  ഇനി ഒരൊറ്റ  വിശാലമായ ഷോറൂം, അതിലൂടെ  കംപ്ലീറ്റ് ഫാമിലി ഷോപ്പിംഗ് എക്സ്പീരിയൻസ് ആണ് മൈജി ഓരോ ഉപഭോക്താവിനും നൽകുന്നത്. ലോകോത്തര ബ്രാൻഡുകളുടെ  ഡിജിറ്റൽ ഗാഡ്ജറ്റ്സ് , ഹോം ആൻഡ് കിച്ചൻ അപ്ലയൻസസ് എന്നിവയുടെ  ഏറ്റവും മികച്ച റേഞ്ച്,  മൊബൈൽ ഫോൺ , ടാബ്ലറ്റ്  ,  ലാപ്ടോപ്പ്, സ്മാർട്ട് വാച്ച് എന്നീ ഡിജിറ്റൽ ഗാഡ്ജറ്റ്സ്, ഹോം തീയറ്റർ, സൗണ്ട് ബാർ പോലുള്ള അക്സസറീസ്, ടി.വി , റെഫ്രിജറേറ്റർ, വാഷിങ് മെഷീൻ , എ.സി തുടങ്ങിയ ഹോം   അപ്ലയൻസസ്, മിക്സി , ഓവൻ പോലുള്ള കിച്ചൺ  അപ്ലയൻസസ്,  ഫാൻ , അയൺ ബോക്സ് പോലുള്ള സ്മോൾ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി ഐറ്റംസ്, പേഴ്സണൽ കെയർ ഐറ്റംസ്,  സെക്യൂരിറ്റി ക്യാമറ, കസ്റ്റമൈസ്ഡ് ഡെസ്ക്ടോപ്പ്, ഇൻവെർട്ടർ & ബാറ്ററി കോംബോ എന്നിങ്ങനെ എല്ലാ ഉല്പന്നങ്ങളുടേയും  വമ്പൻ നിരകൾ ഇവിടെ ഉണ്ട്.

ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഉൽപന്നങ്ങൾ സ്വന്തമാക്കാൻ മൈജിയുടെ  അതിവേഗ ഫിനാൻസ് സൗകര്യം, വാറന്റി പിരിയഡ് കഴിഞ്ഞാലും  അഡീഷണൽ വാറന്റി നൽകുന്ന മൈജി എക്സ്റ്റന്റഡ് വാറന്റി, ഗാഡ്ജറ്റ് കളവ് പോവുക,  ഫങ്ഷൻ തകരാറിലാകുന്ന ഏത് തരം ഫിസിക്കൽ ഡാമേജിനും സംരക്ഷണം നൽകുന്ന മൈജി പ്രൊട്ടക്ഷൻ പ്ലാൻ,  പഴയത്  മാറ്റി പുത്തൻ എടുക്കാൻ  മൈജി എക്സ്ചേഞ്ച് ഓഫർ, ആപ്പിൾ  ഉൾപ്പെടെ എല്ലാ ഉൽപന്നങ്ങൾക്കും വിദഗ്ദ്ധ റിപ്പയർ & സർവ്വീസ് നൽകുന്ന മൈജി കെയർ എന്നിങ്ങനെ മൈജി നൽകുന്ന എല്ലാ മൂല്യവർധിത  സേവനങ്ങളും കട്ടപ്പന മൈജി ഫ്യൂച്ചർ ഷോറൂമിൽ  ലഭ്യമാകും.
കൂടുതൽ വിരങ്ങൾക്ക്: 9249 001 001.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam