ഉദ്യോഗാർഥികളെ സർക്കാർ വഞ്ചിച്ചു ; പൂഴ്ത്തിവെച്ചത് 1401 സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രു​ടെ ഒഴിവുകൾ

ഉദ്യോഗാർഥികളെ സർക്കാർ വഞ്ചിച്ചു ; പൂഴ്ത്തിവെച്ചത് 1401 സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രു​ടെ ഒഴിവുകൾ

June 24, 2024 0 By Editor

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ൽ 1401 സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രു​ടെ കു​റ​വെ​ന്ന് റി​പ്പോ​ർ​ട്ട്. മു​ൻ സി.​പി.​ഒ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ പ​രാ​തി​യി​ൽ ഡി.​ജി.​പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​മാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ​ർ​ക്കാ​ർ പൂ​ഴ്ത്തി​വെ​ച്ച ഒ​ഴി​വു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

കൂ​ടു​ത​ൽ ഒ​ഴി​വു​ക​ൾ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ് -301. എ​റ​ണാ​കു​ള​ത്ത് 198ഉം ​കോ​ഴി​ക്കോ​ട് 150ഉം ​ഒ​ഴി​വു​ക​ളു​ണ്ട്. ഏ​റ്റ​വും കു​റ​വ് പാ​ല​ക്കാ​ടാ​ണ് -27. സ്റ്റേ​ഷ​നു​ക​ളി​ലെ ജോ​ലി​ഭാ​രം കു​റ​യ്​​ക്കു​ന്ന​തി​ന് നി​ല​വി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് ബ​ന്ധ​പ്പെ​ട്ട ബ​റ്റാ​ലി​യ​നി​ൽ​നി​ന്ന് നി​മ​യ​നം ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ട് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് കൈ​മാ​റി.

സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി​യു​ടെ പേ​രി​ൽ ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് ക​ഴി​ഞ്ഞ സി.​പി.​ഒ റാ​ങ്ക് ലി​സ്റ്റി​ലു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 62 ദി​വ​സ​മാ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ സ​മ​രം ചെ​യ്ത​ത്. ഏ​ഴ്​ ബ​റ്റാ​ലി​യ​നു​ക​ളി​ലാ​യി 13,975 പേ​രു​ൾ​പ്പെ​ട്ട റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്ന് 4600ഓ​ളം പേ​ർ​ക്കാ​ണ്​ നി​യ​മ​ന ശി​പാ​ർ​ശ ല​ഭി​ച്ച​ത്.

അ​തി​ന് മു​ൻ​പ​ത്തെ റാ​ങ്ക് ലി​സ്റ്റി​ൽ​നി​ന്ന് 5610 പേ​ർ​ക്ക് നി​യ​മ​ന ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. ഒ​ഴി​വു​ക​ൾ പൂ​ഴ്ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​രോ​പി​ച്ച് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സ​മ​രം ക​ടു​പ്പി​ച്ച​തോ​ടെ​യാ​ണ് സ​ർ​ക്കാ​റി​നു​വേ​ണ്ടി ഡി.​ജി.​പി ഡോ. ​ഷേ​ഖ് ദ​ർ​വേ​ഷ് സാ​ഹി​ബ് ച​ർ​ച്ച​ക്ക് ത​യാ​റാ​യതെന്നു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു

സ്റ്റേ​ഷ​നു​ക​ളി​ലെ ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് നി​ർ​ദേ​ശ​വും ന​ൽ​കി. എ​ന്നാ​ൽ ഏ​പ്രി​ൽ 12ന് ​റാ​ങ്ക് ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ്വ​പ്ന​ങ്ങ​ൾ ക​ണ്ണീ​രി​ൽ അ​വ​സാ​നി​ച്ചു.

തൊ​ട്ടു​പി​ന്നാ​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ കൂ​ട്ട​ത്തോ​ടെ വെ​ട്ടി​നി​ര​ത്തി ഏ​പ്രി​ൽ 15ന് ​പി.​എ​സ്.​സി പു​തി​യ സി.​പി.​ഒ റാ​ങ്ക് ലി​സ്റ്റ് പു​റ​ത്തി​റ​ക്കി. ഏ​ഴ് ബ​റ്റാ​ലി​യ​നു​ക​ളി​ലു​മാ​യി 6,647 ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ മാ​ത്ര​മാ​ണ് ഇ​ടം​പി​ടി​ച്ച​ത്. റാ​ങ്ക് ലി​സ്റ്റ് നി​ല​വി​ൽ വ​ന്ന് ര​ണ്ടു​മാ​സം ക​ഴി​ഞ്ഞി​ട്ടും ഒ​രാ​ൾ​ക്ക് പോ​ലും നി​യ​മ​ന ശി​പാ​ർ​ശ ന​ൽ​കി​യി​ട്ടി​ല്ലെന്നും റിപ്പോർട്ടിൽ പറയുന്നു

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam