മഞ്ചേരി മെഡിക്കൽ കോളജിലെ വൈദ്യുതി പ്രതിസന്ധി: പുതിയ ജനറേറ്റർ എത്തി
മഞ്ചേരി: ഗവ. മെഡിക്കൽ കോളജിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനായി പുതിയ ജനറേറ്ററെത്തി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ (ഡി.എം.ഇ) ഫണ്ടിൽനിന്ന് 1.38 കോടി രൂപ ചെലവഴിച്ച് ഗുജറാത്തിൽനിന്നാണ്…
മഞ്ചേരി: ഗവ. മെഡിക്കൽ കോളജിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനായി പുതിയ ജനറേറ്ററെത്തി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ (ഡി.എം.ഇ) ഫണ്ടിൽനിന്ന് 1.38 കോടി രൂപ ചെലവഴിച്ച് ഗുജറാത്തിൽനിന്നാണ്…
മഞ്ചേരി: ഗവ. മെഡിക്കൽ കോളജിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനായി പുതിയ ജനറേറ്ററെത്തി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ (ഡി.എം.ഇ) ഫണ്ടിൽനിന്ന് 1.38 കോടി രൂപ ചെലവഴിച്ച് ഗുജറാത്തിൽനിന്നാണ് 750 കെ.വി ജനറേറ്റർ എത്തിച്ചത്. ബി ബ്ലോക്കിന് സമീപത്താകും ഇത് സ്ഥാപിക്കുക.
പൊതുമരാമത്ത് വകുപ്പ് വൈദ്യുതി വിഭാഗത്തിന്റെ നേതൃത്വത്തിൽ മറ്റുജോലികൾ പൂർത്തിയാക്കും. മൂന്ന് മാസത്തിനകം പ്രവർത്തന സജ്ജമാകും. ആശുപത്രിയിൽ നേരത്തെ കെ.എസ്.ഇ.ബി 750 കെ.വി ട്രാൻസ്ഫോർമർ സ്ഥാപിച്ചിരുന്നു. പുറമെ വൈദ്യുതി മുടങ്ങിയാൽ 500 കെ.വി. ജനറേറ്ററും നിലവിലുണ്ട്.
14 വർഷം മുമ്പ് സ്ഥാപിച്ച ഈ ജനറേറ്റർ ആശുപത്രി മെഡിക്കൽ കോളജായി വികസിച്ച സാഹചര്യത്തിൽ മതിയാകാതെ വന്നു. തുടർന്നാണ് ആശുപത്രി അധികൃതരുടെ ആവശ്യപ്രകാരം ഊർജ പ്രതിസന്ധി ഒഴിവാക്കാൻ പുതിയ ജനറേറ്റർ എത്തിച്ചത്. ആശുപത്രിയിൽ പുതുതായി വരുന്ന സ്കാനിങ് യൂനിറ്റ്, ഐ.സി.യു കോംപ്ലക്സ്, ഡയാലിസിസ് യൂനിറ്റ്, റേഡിയോളജി ബ്ലോക്ക്, വൈറോളജി ലാബ്, മറ്റു കെട്ടിടങ്ങൾ തുടങ്ങിയവ പ്രവർത്തന സജ്ജമാകുന്നതോടെ വൈദ്യുതി ഉപയോഗം കൂടും. ഈ സാഹചര്യം മുന്നിൽകണ്ടാണ് പുതിയ ജനറേറ്റർ സ്ഥാപിക്കുന്നത്.