മാന്നാർ കല വധക്കേസ്: പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു, ജാമ്യഹർജി നാളെ പരിഗണിക്കും

മാന്നാർ കല വധക്കേസ്: പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു, ജാമ്യഹർജി നാളെ പരിഗണിക്കും

July 11, 2024 0 By Editor

ചെങ്ങന്നൂർ: മാന്നാർ കല വധക്കേസിലെ പ്രതികൾ റിമാൻഡിൽ. ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് അനുപമ എസ്.പിള്ള പ്രതികളെ 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. പ്രതികളുടെ ജാമ്യഹർജി നാളെ പരിഗണിക്കും. ഇരമത്തൂർ ജിനു ഭവനത്തിൽ ജിനു ഗോപി (48), ഇരമത്തൂർ കണ്ണമ്പള്ളിൽ സോമരാജൻ (56), ഇരമത്തൂർ കണ്ണമ്പള്ളിൽ പ്രമോദ് (40) എന്നിവരാണ് പ്രതികള്‍. കലയുടെ ഭർത്താവും മുഖ്യ പ്രതിയുമായ അനിൽ ഇസ്രയേലിലാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്. കല കുട്ടികളെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയതായി പ്രചാരണമുണ്ടായതിനാല്‍ ബന്ധുക്കളും കാര്യമായി അന്വേഷിച്ചില്ല. കലയെ കാണാതായി വർഷങ്ങൾക്കുശേഷം കൊലപാതകമെന്ന് സൂചിപ്പിച്ച് പൊലീസിന് ലഭിച്ച ഊമക്കത്താണ് നിർണായകമായത്.