സ്ത്രീകള്‍ക്ക് സ്വയം തൊഴിലിന് 10 ലക്ഷം വരെ സർക്കാർ വായ്പ; ഇപ്പോൾ അപേക്ഷിക്കാം

സ്ത്രീകള്‍ക്ക് സ്വയം തൊഴിലിന് 10 ലക്ഷം വരെ സർക്കാർ വായ്പ; ഇപ്പോൾ അപേക്ഷിക്കാം

July 11, 2024 0 By Editor

തിരുവനന്തപുരം: വനിതാ വികസന കോർപ്പറേഷൻ നൽകുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. വസ്തു അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥന്‍റെ ജാമ്യത്തിലാണ് വായ്പ. 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.

60 മാസം കൊണ്ട് തവണകളായി തിരിച്ചടയ്ക്കണം. അപേക്ഷ ഫോം www.kswdc.org ൽ ലഭിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ: 0471-2454585 (വനിതാ വികസന കോർപ്പറേഷൻ തിരുവനന്തപുരം ഓഫിസ്)