ജല നിരപ്പ് ഉയർന്നു; കക്കയത്ത് ഓറഞ്ച് അലർട്ട്

ജല നിരപ്പ് ഉയർന്നു; കക്കയത്ത് ഓറഞ്ച് അലർട്ട്

July 18, 2024 0 By Editor

കോഴിക്കോട്: കക്കയം സംഭരണിയിൽ ജല നിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജല നിരപ്പ് 756.50 മീറ്റർ എത്തിയതോടെയാണ് ഓറഞ്ച് മുന്നറിയിപ്പ്.

ഡാമിലെ അധിക ജലം തുറന്നു വിടുന്നതിനു മുന്നോടിയായി രണ്ടാം ഘട്ട മുന്നറിയിപ്പാണെന്നു കെഎസ്ഇബി വ്യക്തമാക്കി.പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്നു മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. വടക്കൻ ജില്ലകളിൽ കനത്ത മഴയാണ് പെയ്യുന്നത്.