
കോഴിക്കോട്ട് കനോലി കനാലിൽ വീണ് യുവാവ് മരിച്ചു; അപകടം മീൻ പിടിക്കുന്നതിനിടെ
July 28, 2024കോഴിക്കോട്: കോഴിക്കോട് സരോവരത്തിന് സമീപം കനോലി കനാലിൽ വീണ് യുവാവ് മരിച്ചു. കുന്ദമംഗലം പത്താം മൈലിൽ കോട്ടൂളി സ്വദേശി പ്രവീൺ ദാസ് (42) ആണ് മരിച്ചത്.
രാത്രി ഏഴരക്കായിരുന്നു അപകടം നടന്നത്. ചൂണ്ട ഇടുന്നതിനിടെ പ്രവീൺ കനാലിലേക്ക് വീണുപോകുകയായിരുന്നു. കണ്ടു നിന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാസേനയും സ്കൂബ ടീമും നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പ്രവീണിനെ കണ്ടെത്തിയത്. രണ്ടു മണിക്കൂറുകൾക്ക് ശേഷമാണ് പ്രവീണിനെ കണ്ടെത്തിയത്.