മലയാളി ഡ്രൈവർ തമിഴ്നാട്ടിൽ കുത്തേറ്റ് മരിച്ചു

കൃഷ്ണഗിരി∙ ബെംഗളൂരുവിൽനിന്ന് മടങ്ങുകയായിരുന്ന മലയാളി ലോറി ഡ്രൈവർ കുത്തേറ്റു മരിച്ചു. തമിഴ്നാട് കൃഷ്ണഗിരിയിലാണ് നെടുമ്പാശേരി മേക്കാട് സ്വദേശി ഏലിയാസ് കുത്തേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രി 9 മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് കൃഷ്ണഗിരി പൊലീസ് അറിയിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് ഏലിയാസ് വീട്ടുപകരണങ്ങളുമായി ലോറിയിൽ ബെംഗളൂരുവിലേക്ക് പോയത്. അവിടെ നിന്ന് മടങ്ങുമ്പോഴാണ് സംഭവം. പണം തട്ടാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് സൂചന. ഏലിയാസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൃഷ്ണഗിരിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം ഊർജിതമാക്കിയതായി കൃഷ്ണഗിരി പൊലീസ് അറിയിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story