സൈബർ ആക്രമണം: ബാങ്കുകളുടെ യു.പി.ഐ സേവനം തടസപ്പെട്ടേക്കും; മുന്നറിയിപ്പുമായി എൻ.പി.സി.ഐ
ന്യൂഡൽഹി: റാൻസംവെയർ ആക്രമണം മൂലം ചില ബാങ്കുകളുടെ യു.പി.ഐ, ഐ.എം.പി.എസ് സേവനങ്ങൾ തടസപ്പെടാൻ സാധ്യതയുണ്ടെന്ന് എൻ.പി.സി.ഐ അറിയിച്ചു. നിരവധി ബാങ്കുകൾക്ക് സെർവർ സേവനം നൽകുന്ന സി-എഡ്ജ് ടെക്നോളജി…
ന്യൂഡൽഹി: റാൻസംവെയർ ആക്രമണം മൂലം ചില ബാങ്കുകളുടെ യു.പി.ഐ, ഐ.എം.പി.എസ് സേവനങ്ങൾ തടസപ്പെടാൻ സാധ്യതയുണ്ടെന്ന് എൻ.പി.സി.ഐ അറിയിച്ചു. നിരവധി ബാങ്കുകൾക്ക് സെർവർ സേവനം നൽകുന്ന സി-എഡ്ജ് ടെക്നോളജി…
ന്യൂഡൽഹി: റാൻസംവെയർ ആക്രമണം മൂലം ചില ബാങ്കുകളുടെ യു.പി.ഐ, ഐ.എം.പി.എസ് സേവനങ്ങൾ തടസപ്പെടാൻ സാധ്യതയുണ്ടെന്ന് എൻ.പി.സി.ഐ അറിയിച്ചു. നിരവധി ബാങ്കുകൾക്ക് സെർവർ സേവനം നൽകുന്ന സി-എഡ്ജ് ടെക്നോളജി എന്ന സ്ഥാപനത്തിന്റെ നെറ്റ്‍വർക്കിലാണ് റാൻസംവെയർ ആക്രമണം ഉണ്ടായത്. ഇത് സേവനങ്ങൾക്ക് തടസമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്.
ഇതുമൂലം ഒരുപാട് ആഘാതങ്ങൾ ഉണ്ടാകുന്നത് തടയാനായി സി-എഡ്ജ് ടെക്നോളജി സിസ്റ്റത്തെ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. എൻ.സി.പി.ഐയുടെ സേവനങ്ങളിൽ നിന്നാണ് കമ്പനിയെ ഒഴിവാക്കിയത്. എന്നാൽ, ഈ സംവിധാനം ഉപയോഗിക്കുന്ന ബാങ്കുകളുടെ സേവനം തടസ്സപ്പെട്ടേക്കാം.
ചില സഹകരണ ബാങ്കുകളും പ്രാദേശിക ബാങ്കുകളും സി-എഡ്ജ് ടെക്നോളജിയുടെ സേവനം ഉപയോഗിക്കുന്നുണ്ട്. ഈ ബാങ്കുകളിൽ പ്രശ്നമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് നാഷണൽ പേയ്മെന്റ് കോർപറേഷൻ നൽകിയ മുന്നറിയിപ്പിൽ പറയുന്നു.
സി-എഡ്ജ് ടെക്നോളജിയുമായി ചേർന്ന് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണ്. എത്രയും പെട്ടെന്ന് ബാധിക്കപ്പെട്ട ബാങ്കുകളുടെ പ്രവർത്തനം സാധാരണനിലയിലാക്കുമെന്നും നാഷണൽ പേയ്മെന്റ് കോർപറേഷൻ വ്യക്തമാക്കിയിട്ടുണ്ട്.