ട്രെയിൻ യാത്രികർക്ക് നേരിയ ആശ്വാസം; ദീർഘദൂര വണ്ടികളിൽ ജനറൽ കോച്ചുകൾ കൂട്ടുന്നു

​തിരുവനന്തപുരം: കേരളത്തിലെ റെയിൽ​ യാത്രാദുരിതം പരിഹരിക്കാൻ ദീർഘദൂര എൽ.എച്ച്.ബി ട്രെയിനുകളിൽ ജനറൽ കോച്ചുകൾ കൂട്ടാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. കേരളത്തിലൂടെ കടന്ന് പോകുന്ന ട്രെയിനുകളിലാണ് ജനറൽ കോച്ചുകൾ കൂട്ടാൻ റെയിൽവേ തീരുമാനിച്ചിരിക്കുന്നത്.

കേരളത്തിലൂടെ സർവീസ് നടത്തുന്ന എട്ട് ജോഡി വണ്ടികൾക്ക്(16 എണ്ണം) ത്തിലാണ് കോച്ചുകൾ കൂട്ടുക. ഒന്ന് മുതൽ രണ്ട് കോച്ച് വരെയാണ് റെയിൽവേ കൂട്ടുക. അതേസമയം, നേത്രാവതി എക്സ്പ്രസ്, മംഗള സൂപ്പർഫാസ്റ്റ് വണ്ടികൾക്ക് ജനറൽ കോച്ചുകൾ കൂട്ടില്ല. പ്ലാറ്റ്ഫോമുകൾക്ക് നീളം കുറവായതാണ് കാരണം.

മംഗളൂരു-ചെന്നെ സൂപ്പർഫാസ്റ്റ്(ഒന്ന്), എറണാകുളം-നിസാമുദ്ദീൻ മിലേനിയം എക്സ്പ്രസ്(ഒന്ന്), തിരുവനന്തപുരം-ചെന്നൈ വീക്ക്‍ലി സൂപ്പർഫാസ്റ്റ്(രണ്ട്), തിരുവനന്തപുരം-വെരാവൽ എക്സ്പ്രസ്(രണ്ട്), കൊച്ചുവേളി-ശ്രീഗംഗാനഗർ സൂപ്പർഫാസ്റ്റ്(​രണ്ട്), തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ്(രണ്ട്), എറണാകുളം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ്(രണ്ട്), തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ്(ആലപ്പുഴ വഴി)-രണ്ട് എന്നിങ്ങനെയാണ് ട്രെയിനുകളുടെ കോച്ചുകളാണ് കൂട്ടുക.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story