ഭാര്യാ മാതാവിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു; മരുമകൻ കസ്റ്റഡിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഭാര്യാ മാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. ആറ്റിങ്ങൽ കരിച്ചിയിൽ രേണുക അപ്പാർ‌ട്ട്മെന്റ്സിൽ താമസിക്കുന്ന തെങ്ങുവിളാകത്തു വീട്ടിൽ പ്രീതയെയാണ് (50) മരുമകൻ കൊലപ്പെടുത്തിയത്.…

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഭാര്യാ മാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. ആറ്റിങ്ങൽ കരിച്ചിയിൽ രേണുക അപ്പാർ‌ട്ട്മെന്റ്സിൽ താമസിക്കുന്ന തെങ്ങുവിളാകത്തു വീട്ടിൽ പ്രീതയെയാണ് (50) മരുമകൻ കൊലപ്പെടുത്തിയത്. പ്രീതയുടെ ഭർത്താവും കെഎസ്ആർടിസി ഉദ്യോഗസ്ഥനുമായിരുന്ന ബാബു പരുക്കുകളോടെ ആശുപത്രിയിലാണ്. മരുമകൻ വർക്കല മംഗലത്തുവീട്ടിൽ അനിൽ‌ കുമാറിനെ (40) ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

അനിൽകുമാർ‌ ഭാര്യയുമായി പിണക്കത്തിലായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്. ഇന്നലെ രാത്രി പത്തരയോടെ ഭാര്യയുടെ വീട്ടിലെത്തിയ അനിൽ കുമാർ കയ്യിൽ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു. പൊലീസ് കൊലപാതകത്തിനും വധശ്രമത്തിനും കേസെടുത്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story