ബാഗിൽ എന്താണ് എന്ന ചോദ്യത്തിന് 'ബോംബ്' എന്ന് മറുപടി: യാത്രക്കാരന്റെ 'തമാശ'യിൽ വിമാനം വൈകിയത് രണ്ട് മണിക്കൂർ
കൊച്ചി: ലഗേജിൽ എന്താണെന്ന സുരക്ഷാ ജീവനക്കാരുടെ ചോദ്യത്തിനുള്ള യാത്രക്കാരന്റെ തമാശ കെണിയായി. ബോംബ് എന്നായിരുന്നു യാത്രക്കാരന്റെ മറുപടി. ഇതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം രണ്ട് മണിക്കൂർ വൈകി.…

കൊച്ചി: ലഗേജിൽ എന്താണെന്ന സുരക്ഷാ ജീവനക്കാരുടെ ചോദ്യത്തിനുള്ള യാത്രക്കാരന്റെ തമാശ കെണിയായി. ബോംബ് എന്നായിരുന്നു യാത്രക്കാരന്റെ മറുപടി. ഇതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം രണ്ട് മണിക്കൂർ വൈകി. ആഫ്രിക്കയിലെ ബിസിനസുകാരൻ കൂടിയായ തിരുവനന്തപുരം സ്വദേശി പ്രശാന്തിന്റെ അസ്ഥാനത്തെ തമാശയാണ് നിരവധി പേരെ ദുരിതത്തിലാക്കിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാളുടെ ബാഗ് തുറന്നു പരിശോധന നടത്തിയ ശേഷം ഉദ്യോഗസ്ഥർ യാത്ര തടയുകയായിരുന്നു. ഇതോടെ ഭാര്യയും മകനും യാത്ര ചെയ്യാനില്ലെന്ന നിലപാട് സ്വീകരിച്ചു. ഒരേ ടിക്കറ്റായതിനാൽ വിമാനത്തിനകത്ത് കയറ്റിയ ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റു നാലു പേരുടെ ലഗേജുകൾ കൂടി വിമാനത്തിൽ നിന്നിറക്കി വീണ്ടും പരിശോധനക്ക് വിധേയമാക്കി. പുലർച്ചെ 2.10ന് പോകേണ്ടിയിരുന്ന വിമാനം 4.30ന് മാത്രമാണ് ഇതുമൂലം പുറപ്പെട്ടത്.