എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു; ഇന്നലെ 144 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എറണാകുളം: എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു. ഇന്നലെ മാത്രം 144 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറാം തീയതി മാത്രം 122 പേരെയാണ് ഡെങ്കിപ്പനി ബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പശ്ചിമ കൊച്ചിയിലാണ് പനി ബാധിതർ കൂടുതൽ ഉള്ളത്.മട്ടാഞ്ചേരി,ഫോർട്ട്കൊച്ചി, പള്ളൂരുത്തി മേഖലയിലാണ് പനി ബാധിതർ കൂടുതൽ.

സാധാരണ പകർച്ചപ്പനിക്ക് പുറമെയാണ്‌ ഡെങ്കിപ്പനി വ്യാപനം. കൊതുകുനശീകരണ നടപടികൾ ഫലപ്രദമാകുന്നില്ല. ഐസിയു സൗകര്യം കുറവായതിനാൽ രോഗം ഗുരുതരമാകുന്നവരെ എറണാകുളം ജനറൽ ആശുപത്രിയിലേക്കും എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്കും അയക്കുകയാണ്‌.

ഫോഗിങ് ഉൾപ്പെടെ നടക്കുന്നുണ്ടെന്നും കൊതുകിനെ തുരുത്താൻ ജനങ്ങൾ കൂടി സഹകരിക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടു. വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണം. നഗരസഭയുടെ കൊതുകുനിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story