
വിദ്വേഷ പ്രസംഗം: പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് വീണ്ടും മാറ്റി
February 5, 2025കോട്ടയം: വിദ്വേഷ പരാമർശ പ്രസംഗവുമായി ബന്ധപ്പെട്ട് മുൻ എം.എൽ.എയും , ബി.ജെ.പി നേതാവുമായ പി.സി. ജോർജിനെതിരായ കേസിൽ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് വീണ്ടും മാറ്റി. നാളത്തേക്കാണ് ജാമ്യാപേക്ഷ മാറ്റിയത്.
ഇരുഭാഗത്തിൻ്റെയും വിശദമായ വാദം ഇന്ന് കേസ് പരിഗണിക്കുന്ന കേട്ട ശേഷമാണ് കോട്ടയം ജില്ല സെഷൻസ് കോടതിയുടെ നടപടി. വിദ്വേഷ പരാമർശത്തിൽ പി.സി. ജോർജിനെതിരേ ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തിരുന്നത്.